കൊട്ടാരക്കര- കൊല്ലം യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 40നും 50നും ഇടയില്‍ പ്രായം തോന്നിക്കുന്ന വ്യക്തി മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും

കൊട്ടാരക്കര- കൊല്ലം യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 40നും 50നും ഇടയില്‍ പ്രായം തോന്നിക്കുന്ന വ്യക്തി മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചുവെന്നുമാണ് യുവതി പറയുന്നത്.

മുൻപും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വിഡിയോ എടുത്തെന്നും യുവതി പറയുന്നു. ശല്യം ചെയ്യുന്ന ആളുടെ മുഖം മറച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ കാരണം ഒരാളുടെ കുടുംബം തകരേണ്ടല്ലോ എന്ന് കരുതിയാണ് മുഖം മറച്ച് വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവതി വിശദീകരിക്കുന്നു.

ADVERTISEMENT

അതേസമയം കമന്റ് ബോക്സില്‍ യുവതിക്കെതിരെ വലിയ സൈബര്‍ ആക്രമണം നടന്നു. വിഡിയോയില്‍ ശരീരത്തില്‍ പിടിക്കുന്നത് കാണുന്നില്ലെന്നും, വൈറല്‍ ആകാനായി മനപൂര്‍വം വിഡിയോ ഇട്ടതാണെന്നും പറഞ്ഞ് യുവതിയെ കുറ്റപ്പെടുത്തി നിരവധി ആളുകള്‍ കമന്റിട്ടു. എന്നാല്‍ ഇത്തരക്കാര്‍ക്ക് തെളിവിനായി മറ്റൊരു വിഡിയോ കൂടി യുവതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. 

യുവതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം;

ADVERTISEMENT

കൊട്ടാരക്കര- കൊല്ലം KSRTC ബസില്‍ യാത്ര ചെയ്യുമ്പോൾ എനിക്ക് ഉണ്ടായ മോശം അനുഭവം. ഏകദേശം 40- 50 വയസ്സിനിടയിൽ പ്രായമായ ഈ വ്യക്തി മറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും എന്റെ അടുത്ത് വന്നിരുന്നു. നല്ല സ്പെയ്സ് ഉണ്ടായിട്ടും മുട്ടി ഉരുമി ഇരുന്നപ്പോൾ തന്നെ ഞാൻ ഒതുങ്ങി ഇരിക്കുക ആയിരുന്നു. എന്നിട്ട് വീണ്ടും അയാൾ അറിയാത്ത ഭാവത്തിൽ എന്റെ ദേഹത്തു തൊട്ട് തന്നെ ഇരിക്കാൻ നോക്കുക ആയിരുന്നു.

മെലിഞ്ഞ ശരീരം ആയിട്ടും അയാൾ മാക്സിമം എന്നെ ഞെരുക്കി ഇരുത്താൻ നോക്കി. അത്രയും അണ്‍കംഫര്‍ട്ടബിള്‍ ആയപ്പോൾ തെളിവിനു വേണ്ടിയാണ് ഞാൻ വിഡിയോ എടുത്തത്. കണ്ടാൽ വെറും മാന്യൻ ആണ് എന്നാൽ കയ്യിലിരിപ്പ് നല്ലതല്ല. അയാൾ മനപ്പൂർവം ദേഹത്തു കൈവെച്ചത് ആണെന്ന് അവസാനം നോക്കിയാൽ മനസ്സിലാവും.

ADVERTISEMENT

( മുൻപും ഇത്തരം അനുഭവം ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വിഡിയോ എടുത്ത് വച്ചത്.ഞാൻ കാരണം ഒരാളുടെ കുടുംബം തകർക്കണ്ടല്ലോ എന്ന് കരുതിയാണ് മുഖം മറച്ചിരിക്കുന്നത്.)

ഇതിൽ അയാൾ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് പറയുന്നവരോട്: ശ്രദ്ധിച്ചുനോക്ക് ആളുടെ കൈ എന്റെ വയറിന്റെ ഭാഗത്ത് ആണ്. ബ്ലാക്ക് ഡ്രസ്സ്‌ ആയതുകൊണ്ടും മുടി മുൻപിലേക്ക് ഇട്ടത് കൊണ്ടുമാണ് നിങ്ങൾക് മനസ്സിലാകാത്തത്.

Woman Shares Harassment Experience on KSRTC Bus:

KSRTC bus harassment is a serious issue. A young woman shared her unpleasant experience on a KSRTC bus from Kottarakkara to Kollam, highlighting the need for safer public transportation.

ADVERTISEMENT