'അനുകൂല തെളിവുകള്‍ നശിപ്പിക്കും, മൊബൈൽ ഫോണുകളുടെ പാസ്‌വേര്‍ഡ് നല്‍കില്ല'; അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍ മാങ്കൂട്ടത്തിൽ
ലൈംഗിക പീഡനക്കേസില്‍ പൊലീസ് അന്വേഷണത്തോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും മൊബൈൽ ഫോണുകളുടെ പാസ്‌വേര്‍ഡ് കൈമാറാനോ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എവിടെയാണെന്ന് പറയാനോ തയാറായിട്ടില്ല. ആവർത്തിച്ച് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് പാസ്‌വേര്‍ഡ് തരാൻ

ലൈംഗിക പീഡനക്കേസില്‍ പൊലീസ് അന്വേഷണത്തോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും മൊബൈൽ ഫോണുകളുടെ പാസ്‌വേര്‍ഡ് കൈമാറാനോ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എവിടെയാണെന്ന് പറയാനോ തയാറായിട്ടില്ല. ആവർത്തിച്ച് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് പാസ്‌വേര്‍ഡ് തരാൻ ആകില്ലെന്ന് രാഹുൽ ഉറപ്പിച്ചു പറഞ്ഞു.
മൊബൈൽ ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും അവ അന്വേഷണസംഘം നശിപ്പിക്കും എന്നതിനാലാണ് പാസ്‌വേർഡ് കൈമാറാത്തത് എന്നാണ് രാഹുലിന്റെ വിശദീകരണം. അതേസമയം, അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സ്പീക്കർക്ക് ഡി.കെ. മുരളി എംഎൽഎ പരാതി നല്‍കി. രാഹുലിനെതിരായ തുടർച്ചയായ ആരോപണങ്ങൾ നിയമസഭാ സാമാജികന്റെ പെരുമാറ്റ രീതിക്ക് നിരക്കുന്നതല്ലെന്നും ഇക്കാര്യം സഭയിൽ ഉന്നയിക്കാൻ അവസരം വേണമെന്നും ആവശ്യപ്പെട്ടാണ് ഡി.കെ. മുരളി കത്ത് നൽകിയത്.
കത്ത് പരിശോധിച്ചശേഷം എത്തിക്സ് കമ്മിറ്റിക്ക് കൈമാറുന്ന കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കും. രാഹുലിനെ അയോഗ്യനാക്കുന്ന കാര്യം എത്തിക്സ് കമ്മിറ്റി പരിശോധിക്കണമെങ്കിൽ എംഎൽഎമാരുടെ പരാതി വേണമെന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് വാമനപുരം എംഎൽഎ ആയ ഡി.കെ. മുരളി പരാതി കൊടുത്തത്.