‘‘ഹെന്റെ കുട്ടിക്കിത് താങ്ങാൻ പറ്റിയില്ല്യ. അത്രയ്ക്ക്... ഈ വയസ്സു വരെ എന്റെ കുട്ടി ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല്യ..’’- വിങ്ങിപ്പൊട്ടുകയാണ് ആ അമ്മ. പിറന്നാൾ ദിവസം സങ്കടം കാരണം ഭക്ഷണം പോലും കഴിക്കാതിരുന്ന ദീപക്ക് ആ രാത്രി ചേതനയറ്റ ശരീരമായി മാറിയത് ആ അമ്മ എങ്ങനെ സഹിക്കും? പയ്യന്നൂരിലെ ബസ്സിൽ

‘‘ഹെന്റെ കുട്ടിക്കിത് താങ്ങാൻ പറ്റിയില്ല്യ. അത്രയ്ക്ക്... ഈ വയസ്സു വരെ എന്റെ കുട്ടി ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല്യ..’’- വിങ്ങിപ്പൊട്ടുകയാണ് ആ അമ്മ. പിറന്നാൾ ദിവസം സങ്കടം കാരണം ഭക്ഷണം പോലും കഴിക്കാതിരുന്ന ദീപക്ക് ആ രാത്രി  ചേതനയറ്റ ശരീരമായി മാറിയത് ആ അമ്മ എങ്ങനെ സഹിക്കും? പയ്യന്നൂരിലെ ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി  സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെതുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിൽ ഇന്നലെയും നെഞ്ചുലയ്ക്കുന്ന സങ്കടമാണ് തളം കെട്ടിനിന്നത്.

മെഡിക്കൽകോളജ് എസ്ഐ വി.ആർ.അരുണിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കാനെത്തിയപ്പോൾ ദീപക്കിന്റെ അമ്മ കന്യക സംസാരിക്കാൻ‍ പോലുമാവാതെ സോഫയിൽ ചാഞ്ഞിരിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടുന്ന ദുഃഖം കടിച്ചമർത്തിയാണ് അച്ഛൻ യു.ചോയി തൊട്ടടുത്ത് ഇരുന്നത്. ‘ഓനൊന്നിനും പോകാത്തോനാ. അതാണ് ഇങ്ങനെയൊന്ന് കേട്ടപ്പോ അവനിത്ര സഹിക്കാൻ പറ്റാതായത്.’’ അച്ഛൻ ചോയി പറഞ്ഞു. ‘എന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുത്.’

ADVERTISEMENT

വെള്ളിയാഴ്ചയാണ് യുവതി വിഡിയോ പ്രചരിപ്പിച്ചത്. ശനിയാഴ്ച ദീപക്കിന്റെ പിറന്നാളായിരുന്നു. വിഡിയോ പ്രചരിച്ചതറിഞ്ഞ ദീപക്ക് ആ ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല. അന്ന് മോനെന്താണ് ഭക്ഷണം കഴിക്കാത്തതെന്ന് അമ്മ ചോദിച്ചിരുന്നു.  ദീപക്ക് അമ്മയോട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നുവെന്നും അത് എങ്ങനെയെങ്കിലും പരിഹരിക്കാമെന്ന് അമ്മ  ആശ്വസിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ തന്റെ പ്രശ്നം സുഹൃത്തുമായി വിശദമായി സംസാരിച്ചിരുന്നു. നിയമപരമായി മുന്നോട്ടുപോവുന്ന കാര്യവും ചർച്ച ചെയ്തിരുന്നു. ‘‘ നടന്നത് കൊലപാതകമാണ്. ആ അമ്മയ്ക്കും അച്ഛനും പോയത് ആകെയുള്ള ഒരൊറ്റ മകനാണ്. ഞങ്ങളിൽ ഒരാളാണ്.’’ ദീപക്കിന്റെ പിതൃസഹോദരന്റെ പുത്രൻ യു.സലീഷ് പറഞ്ഞു.

ദീപക്ക് മരിക്കുന്നതിനുമുൻപ് ഏതെങ്കിലും സുഹൃത്തുമായി സംസാരിച്ചതിന്റെ വോയ്സ് റെക്കോർഡോ ക്ലിപ്പോ ലഭ്യമാണോ എന്നും പൊലീസ് അന്വേഷിച്ചിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർസെൽ അന്വേഷണവും നടക്കും. മെഡിക്കൽ കോളജ് പൊലീസ് ഇന്നലെ വീട്ടിലെത്തി മൊഴിയെടുത്തു. തുടർന്ന് രാത്രിയോടെ വിഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽകോളജ് പൊലീസ് വടകരയിലെത്തി ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

ADVERTISEMENT
Family Devastated by Loss of Young Man:

Deepak's death case involves allegations of social media harassment following a bus incident. The tragic event has sparked legal proceedings and highlighted the impact of online accusations on mental health.