വർഷം: 2015 സ്ഥലം: കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കര അഴീക്കൽ പുലിമുട്ട്, പകൽ സമയം. വെയിൽ തെളിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ആലപ്പാട് ഗ്രാമപഞ്ചായത്തും അതിന്റെ ചുറ്റുവട്ടവും പ്രകൃതി സൗന്ദര്യം കൊണ്ടു ദൈവം അനുഗ്രഹിച്ച സ്ഥലങ്ങളാണ്. വടക്കു ഭാഗത്തു കായംകുളം പൊഴിയും, കിഴക്കുഭാഗത്തു കൊല്ലം - ആലപ്പുഴ

വർഷം: 2015 സ്ഥലം: കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കര അഴീക്കൽ പുലിമുട്ട്, പകൽ സമയം. വെയിൽ തെളിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ആലപ്പാട് ഗ്രാമപഞ്ചായത്തും അതിന്റെ ചുറ്റുവട്ടവും പ്രകൃതി സൗന്ദര്യം കൊണ്ടു ദൈവം അനുഗ്രഹിച്ച സ്ഥലങ്ങളാണ്. വടക്കു ഭാഗത്തു കായംകുളം പൊഴിയും, കിഴക്കുഭാഗത്തു കൊല്ലം - ആലപ്പുഴ

വർഷം: 2015 സ്ഥലം: കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കര അഴീക്കൽ പുലിമുട്ട്, പകൽ സമയം. വെയിൽ തെളിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ആലപ്പാട് ഗ്രാമപഞ്ചായത്തും അതിന്റെ ചുറ്റുവട്ടവും പ്രകൃതി സൗന്ദര്യം കൊണ്ടു ദൈവം അനുഗ്രഹിച്ച സ്ഥലങ്ങളാണ്. വടക്കു ഭാഗത്തു കായംകുളം പൊഴിയും, കിഴക്കുഭാഗത്തു കൊല്ലം - ആലപ്പുഴ

വർഷം: 2015

സ്ഥലം: കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കര അഴീക്കൽ പുലിമുട്ട്, പകൽ സമയം.

ADVERTISEMENT

വെയിൽ തെളിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ആലപ്പാട് ഗ്രാമപഞ്ചായത്തും അതിന്റെ ചുറ്റുവട്ടവും പ്രകൃതി സൗന്ദര്യം കൊണ്ടു  ദൈവം അനുഗ്രഹിച്ച സ്ഥലങ്ങളാണ്. വടക്കു ഭാഗത്തു കായംകുളം പൊഴിയും, കിഴക്കുഭാഗത്തു കൊല്ലം - ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്കു വട്ടക്കായലുമാണ്.  

 കടലും കായലും കൈകോർത്തു പിടിച്ചൊഴുകുന്ന  കാഴ്ചകൾ ആസ്വദിക്കാൻ പടിഞ്ഞാറേക്കരയിലെ പുലിമുട്ടിലേക്ക് ഒരുപാടു വിനോദ സഞ്ചാരികളെത്താറുണ്ട്.  പക്ഷേ, ഇവിടെ താമസിക്കുന്നവർക്കു മഴക്കാലത്തെക്കുറിച്ച് ഒാർക്കുമ്പോൾ തന്നെ ഭയത്തിന്റെ രാക്ഷസത്തിരകൾ മനസ്സിൽ അടിച്ചു കയറിത്തുടങ്ങും.

ADVERTISEMENT

കടലാക്രമണം കൊണ്ട് ഒരുപാടു പേർക്കു വീടു നഷ്ടമായിട്ടുണ്ട്. സൂനാമി ഒരുപാടു പേരുടെ ജീവൻ എടുത്തിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ പ്രക്ഷോഭങ്ങൾ കൊണ്ടു വർഷങ്ങൾക്കു മുൻപ് അവി‍ടൊരു പുലിമുട്ട് കെട്ടി. എന്നിട്ടും കടൽത്തിരയുടെ ശക്തി താങ്ങാനാകാതെ ചില സ്ഥലത്തു കടൽഭിത്തി പൊട്ടി കല്ലുകൾ തെറിച്ചു പോയിട്ടുണ്ട്. അങ്ങനെ  വലിയ പാറക്കല്ലുകൾ കൂടിക്കിടന്ന ആ ഭാഗത്തു കടൽവെള്ളം കെട്ടിക്കിടന്നു. അതിൽ മീനുകൾ വന്നടിയാൻ തുടങ്ങി. ആളുകൾ കല്ലുകൾക്കിടയിലൂടെ ഇറങ്ങി ഈ പ്രദേശത്തു ചൂണ്ടയിടാറുണ്ട്.

ഒരു ദിവസം മീൻ പിടിക്കാനെത്തിയ യുവാവ് ഒരു കാഴ്ച കണ്ടു. ഭംഗിയുള്ള വലിയ പാവ വെള്ളത്തിൽ ഒഴുകി നടക്കുന്നു. ഏതോ കുഞ്ഞിന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വീണു പോയതാണെന്നു കരുതി അയാൾ ആ പാവയെ ചൂണ്ടക്കമ്പു കൊണ്ടു പതുക്കെ അടുത്തേക്കു വലിച്ച് അടുപ്പിക്കാൻ ശ്രമിച്ചു. കമ്പുകൊണ്ട് അതിന്റെ വയറിൽ ഒന്നു കുത്തിയപ്പോൾ അയാൾ ‍ഞെട്ടിപ്പോയി. അതു പാവയല്ല, ഒരു പെൺകുഞ്ഞിന്റെ മൃതശരീരമായിരുന്നു. അയാളിൽ നിന്നു നിലവിളി പൊങ്ങി.

ADVERTISEMENT

ട്രെയിനിലെ രാത്രി

ഈ സംഭവം നടക്കുന്നതിനു വർഷങ്ങൾക്കു മുൻപുള്ള ഒരു വൈകുന്നേരം. സ്ഥലം, ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള െറയിൽവേ സ്റ്റേഷനുകളിലൊന്നായ ഗോരഖ്പുർ ജംക്‌ഷൻ.  

 പ്രതിദിനം 189ൽ ഏറെ എക്സ്പ്രസ് ട്രെയിനുകളാണ് ഇതുവഴി കടന്നു പോകാറുള്ളത്. ഇതിനു പുറമേ നിരവധി ചരക്കു തീവണ്ടികളും. ഗോരഖ്പുർ - തിരുവനന്തപുരം രപ്തി സാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ അന്നു ചില സാങ്കേതിക കാരണങ്ങളാൽ മൂന്നു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്.  വൈകുന്നേരം ഏഴുമണി കഴിഞ്ഞിട്ടുണ്ട്. ട്രെയിൻ  നീങ്ങിത്തുടങ്ങിയപ്പോഴാണ് ആ പെൺകുട്ടി പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. സുന്ദരിയാണെങ്കിലും  പാറിപ്പറന്ന മുടി,  ക്ഷീണംകൊണ്ടു വാടിപ്പോയ മുഖം. അവൾ നീങ്ങിത്തുടങ്ങിയ ട്രെയിനിനു പിന്നാലെ ഒാടാൻ തുടങ്ങി. ട്രെയിനിന്റെ വാതിലിൽ നിന്നിരുന്ന ഒരു കൂട്ടം യുവാക്കളാണ് അവളെ പിടിച്ചു കയറ്റിയത്. അല്ലെങ്കിൽ അവൾ പ്ലാറ്റ്ഫോമിൽ വീണുപോയേനെ.

പൂജ ത്രിപാഠി എന്നായിരുന്നു ആ മുപ്പതുകാരിയുടെ പേര്. ഗോരഖ്പുരിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെ സരയൂ നദീതീരത്തെ ബേൽപുർ ഗ്രാമത്തിലാണു  വീട്. ഭർത്താവും മൂന്നു പെൺമക്കളുമുള്ള വീട്ടമ്മ. എന്നാൽ, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു വീടും നാടും ഉപേക്ഷിച്ച് ആ സ്റ്റേഷനിൽ അവളെത്തിയപ്പോൾ എങ്ങോട്ടു പോകണമെന്നു പോലും തീരുമാനിച്ചിരുന്നില്ല. പ്ലാറ്റ്ഫോമിലേക്കു കാലെടുത്തു വച്ചപ്പോള്‍ കണ്ടതു നീങ്ങിത്തുടങ്ങുന്ന ഒരു ട്രെയിനായിരുന്നു. അതു കേരളത്തിലേക്കായിരുന്നു.

അവളുടെ ഭർത്താവ് രൂപേഷ് ത്രിപാഠി കർഷകനായിരുന്നു. അവരുടേതു പ്രണയവിവാഹവുമായിരുന്നു. മൂന്നാമതും ഒരു പെൺകുഞ്ഞ് ജനിച്ചത് അവളുടെ വീട്ടിൽ വലിയൊരു കുറ്റമായിരുന്നു. പെൺമക്കളെ ഭാരമായി കാണുന്ന ക്രൂരനായി ത്രിപാഠി മാറി. അയാൾ മക്കളുടെ മുൻപിൽ വച്ച് പൂജയെ നീചമായി ആക്രമിക്കാറുണ്ടായിരുന്നു. ഏറ്റവും അവസാനത്തേത് എല്ലാ സീമകളും ലംഘിച്ചു. വിവസ്ത്രയാക്കിയ ശേഷം കുട്ടികളുടെ മുന്നിൽ വച്ചു വടികൊണ്ടു ശരീരമാസകലം തല്ലി ചതച്ചു. അതൊെട ഭർത്താവിന്റെ പ്രവൃത്തികളിൽ അവർക്കു ജീവഭയം തോന്നിത്തുടങ്ങി. അങ്ങനെയാണു വീടുവിട്ടിറങ്ങിയതും ജീവിതനോവുകളിൽ നിന്ന്  ഒാടി വന്നു മുന്നിൽ കണ്ട തീവണ്ടിയിലേക്കു ചാടിക്കയറിയതും.

കിതപ്പാറിയപ്പോഴാണ് അവൾ കംപാർട്മെന്റിലേക്കു നോക്കുന്നത്. അതൊരു റിസർവ്ഡ് കോച്ചായിരുന്നു. ഇരിക്കുന്നത് ചെറുപ്പക്കാരുടെ സംഘത്തിനു നടുവിൽ. ആ കംപാർട്മെന്റിൽ ചെറുപ്പക്കാരുടെ സംഘമല്ലാതെ മറ്റൊരും ഉണ്ടായിരുന്നില്ല. ടിക്കറ്റ് പോലും ഇല്ലെന്ന കാര്യം അവൾ മറച്ചു വച്ചു. ടിക്കറ്റ് എക്സാമിനർ വരുമ്പോഴൊക്കെ ഒളിച്ചു മാറി നടന്നു. കട്ടപിടിച്ച ഇരുട്ടിലേക്കു ട്രെയിൻ കുതിച്ചു കയറി. ചെറുപ്പക്കാർക്ക് അവളോട് സൗഹൃദമായി. കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവും നൽകി.

മണിക്കൂറുകളായി വല്ലതും കഴിച്ചിട്ട്. അതുകൊണ്ടു തന്നെ കിട്ടിയതെല്ലാം  ഒന്നുമോർക്കാതെ വാരിവിഴുങ്ങി. പക്ഷേ, ആ ചെറുപ്പക്കാർ അവളെ ചതിക്കുകയായിരുന്നു. കുടിക്കാൻ നൽകിയ വെള്ളത്തിൽ മദ്യം കലർത്തിയിരുന്നു.

ആ പകൽ

പിറ്റേന്ന് പകൽ.  മറ്റു യാത്രക്കാരുടെ പരാതിപ്രകാരം  ടിക്കറ്റ് എക്സാമിനർ റെയിൽവേ പൊലീസുമായി ആ കോച്ചിലേക്ക് എത്തി. പൊലീസ് തട്ടിവിളിച്ചപ്പോൾ അവൾ കഷ്ടപ്പെട്ട് കണ്ണു തുറന്നു. അപ്പോഴാണു തിരിച്ചറിഞ്ഞത്, ശരീരത്തിൽ ആരോ പുതപ്പിച്ച ഒരു ഷാൾ മാത്രമേയുള്ളൂ. അവളതു വാരിച്ചുറ്റി തന്റെ വസ്ത്രങ്ങൾ തിര‍ഞ്ഞു, ഒന്നും കണാനില്ല. ചെറുപ്പക്കാരുടെ സംഘവുമില്ല.  മേലാകെ നീറിപ്പുകയുന്നുണ്ട്. പതുക്കെ അവൾ ആ സത്യം മനസ്സിലാക്കി. താൻ ബലാത്സംഗത്തിന് ഇരയായിരിക്കുന്നു.

എല്ലാവരും ഒരു കാഴ്ചവസ്തുവിനെ പോലെ തുറിച്ചു നോക്കി. ആരും അവൾക്കു  വസ്ത്രം പോലും കൊടുക്കുന്നില്ല. അപ്പോഴാണ് ഝാൻസി സ്വദേശിയായ സുനിൽ ശർമയെന്ന മധ്യവയസ്കൻ അവളുടെ രക്ഷകനായി വന്നത്. അടുത്തിരുന്ന സ്ത്രീകളുടെ കയ്യിൽ നിന്നു രണ്ടു ചുരിദാറുകൾ അവൾക്കു വാങ്ങിക്കൊടുത്തു. അവളോടു സംഭവിച്ചതെല്ലാം ചോദിച്ചു മനസ്സിലാക്കി. നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന അവളെ സമാധാനിപ്പിച്ചു.

സുനിൽ ശർമ പോകുന്നതു കായംകുളത്തേക്കായിരുന്നു. ടിക്കറ്റ് എക്സാമിനറോടു സംസാരിച്ച് ഒരു ടിക്കറ്റ് സംഘടിപ്പിച്ചു. ഒളിച്ചോടി വരുന്നതു കൊണ്ടു തന്നെ പൊലീസില്‍ േകസു കൊടുക്കാൻ അവൾ തയാറായില്ല. കായംകുളം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവിടെ കേസ് കൊടുത്തോളാമെന്നു പറഞ്ഞു റെയിൽവേ പൊലീസിനെ സുനിൽ ശർമ മടക്കി അയച്ചു. ചുരുക്കത്തിൽ എല്ലാം നിലയിലും അയാൾ പൂജ ത്രിപാഠിക്ക് ഒരു രക്ഷകനായി മാറുകയായിരുന്നു.

ഗോരഖ്പുരിൽ നിന്നും മൂന്നുമണിക്കൂർ വൈകി പുറപ്പെട്ട രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രണ്ടാം ദിവസം ഏതാണ്ടു കൃത്യസമയത്തു തന്നെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തി.   

കായംകുളം മാർക്കറ്റിലെ ഒരു മൊത്തവ്യാപാരക്കടയിലെ സെയിൽസ്മാനായിരുന്നു സുനിൽ. അതേ കടയിലെ മറ്റൊരു സെയിൽസ്മാനായ അഹമ്മദാബാദ് സ്വദേശി അമീർഖാൻ അവിടെ സുനിലിനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സുനിലിനൊപ്പം പെൺകുട്ടിയെ കണ്ടപ്പോൾ അമീർഖാൻ ആശ്ചര്യത്തോടെ അയാളെ നോക്കി. നടന്ന കഥയെല്ലാം അയാൾ അമീർഖാനോടു പറഞ്ഞു. ഒപ്പം അവളെ ഉപേക്ഷിക്കാനാകില്ലെന്ന തീരുമാനവും.

ഈ കഥകൾ പൂജാ ത്രിപാഠി എന്നോടു പറഞ്ഞപ്പോൾ ഞാൻ ആലപ്പുഴ ഫസ്റ്റ് അഡീഷനൽ ജില്ലാ െസഷൻസ് ജഡ്ജിയും പോക്സോ സ്പെഷൽ ജഡ്ജിയുമായിരുന്നു. എന്റെ കോടതിയിൽ അന്നു വിചാരണയ്ക്കുണ്ടായിരുന്ന ശിവാനികൊലക്കേസിലെ ഒന്നാം പ്രതിയാണു സുനിൽ ശർമ. പൂജാ ത്രിപാഠിയും അമീർഖാനും ആ കേസിലെ യഥാക്രമം രണ്ടും മൂന്നും പ്രതികളായിരുന്നു.

അടുത്ത ലക്കത്തിൽ തുടരും... 

(ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പേരുകൾ സാങ്കൽപ്പികമാണ്.)

A Desperate Escape from Gorakhpur Junction:

This article tells the story of Pooja Tripathi, a woman escaping domestic violence who boarded a train from Gorakhpur, only to be sexually assaulted by a group of young men. Her harrowing experience highlights the vulnerabilities faced by victims of abuse and the complexities of the justice system, as later revealed through a court case in Alappad.

ADVERTISEMENT