ട്രെക്കിങ്ങിന് പോകുമ്പോൾ എന്തെല്ലാം അറിയണം? പ്രഫഷനൽ രീതികൾ പങ്കുവയ്ക്കുകയാണ് മൂന്നു വനിതകൾ professional methods for outdoor exploration
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറും യാത്രാപ്രേമിയുമായ ധന്യ സനൽ. കെ കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിനു മുൻപേ സ്ത്രീകൾ സാഹസിക യാത്ര ആരംഭിച്ചിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ ഐസ്‌ലാൻഡിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രം താണ്ടി നോർത്തേൺ അമേരിക്കയിലെ ഗ്രീൻലാൻഡിലെത്തിയ വൈക്കിങ് വനിതയാണു ‘ഗുഡ്റിഡ്’. നമ്മുടെ നാട്ടിലെ
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറും യാത്രാപ്രേമിയുമായ ധന്യ സനൽ. കെ കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിനു മുൻപേ സ്ത്രീകൾ സാഹസിക യാത്ര ആരംഭിച്ചിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ ഐസ്‌ലാൻഡിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രം താണ്ടി നോർത്തേൺ അമേരിക്കയിലെ ഗ്രീൻലാൻഡിലെത്തിയ വൈക്കിങ് വനിതയാണു ‘ഗുഡ്റിഡ്’. നമ്മുടെ നാട്ടിലെ
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറും യാത്രാപ്രേമിയുമായ ധന്യ സനൽ. കെ കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിനു മുൻപേ സ്ത്രീകൾ സാഹസിക യാത്ര ആരംഭിച്ചിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ ഐസ്‌ലാൻഡിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രം താണ്ടി നോർത്തേൺ അമേരിക്കയിലെ ഗ്രീൻലാൻഡിലെത്തിയ വൈക്കിങ് വനിതയാണു ‘ഗുഡ്റിഡ്’. നമ്മുടെ നാട്ടിലെ
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറും യാത്രാപ്രേമിയുമായ ധന്യ സനൽ. കെ
കൊളംബസ് അമേരിക്ക കണ്ടെത്തുന്നതിനു മുൻപേ സ്ത്രീകൾ സാഹസിക യാത്ര ആരംഭിച്ചിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ ഐസ്‌ലാൻഡിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രം താണ്ടി നോർത്തേൺ അമേരിക്കയിലെ ഗ്രീൻലാൻഡിലെത്തിയ വൈക്കിങ് വനിതയാണു ‘ഗുഡ്റിഡ്’.
നമ്മുടെ നാട്ടിലെ വനിതകളുടെ ഇടയിൽ സാഹസിക സഞ്ചാരം ട്രെൻഡിങ് ആയിട്ട് അധികം കാലമായിട്ടില്ല. സ്വന്തം സന്തോഷവും സംതൃപ്തിയുമാണ് സാഹസിക യാത്രയുടെ ലക്ഷ്യം.
‘‘വൈറൽ ആകാനായി നടത്തുന്ന യാത്രകൾ പ ലപ്പോഴും അബദ്ധങ്ങളിൽ കലാശിക്കാം. സോഷ്യൽ മീഡിയയെ കാണിക്കാൻ വേണ്ടി ചാടിപ്പുറപ്പെടുന്ന ട്രെക്കർമാർ സർക്കാരിനു ബാധ്യതയാകും.
സ്ത്രീകൾ വിനോദയാത്ര പോവുകയും ട്രെക്കിങ് നടത്തുകയുമൊക്കെ ചെയ്യുമ്പോൾ ആ നാടിന്റെ സാമ്പത്തികസ്ഥിതി സമൃദ്ധമാണെന്നുകൂടി മനസ്സിലാക്കണം. സുരക്ഷിതമായ സാമൂഹിക സാഹചര്യത്തിൽ മാത്രമേ യാത്രകൾ സാധ്യമാകൂ.’’ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറും യാത്രാപ്രേമിയുമായ ധന്യ സനൽ. കെ പറയുന്നു.
‘‘ട്രെക്കിങ്, സ്കൂബാ ഡൈവിങ്, സ്പീഡ് ബോട്ട് സർഫിങ് എന്നിങ്ങനെയുള്ള സാഹസിക വിനോദങ്ങളി ൽ പങ്കെടുക്കുന്നയാളാണു ഞാൻ. റെസ്പോൺസിബിൾ ആയി മാത്രമേ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാവൂ.
അഡ്വഞ്ചർ ട്രെക്കിങ് പോയിന്റുകളിൽ നിലനിൽക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടാണു യാത്ര നടത്താറുള്ളത്. വനമേഖലകളിൽ ഇൻസ്ട്രക്‌ഷൻസ് ഉണ്ടാകാറുണ്ട്. അതു പാലിക്കാതിരുന്നാൽ തിരിച്ചടി നേരിടേണ്ടി വരും. കാടിനുള്ളിൽ മനുഷ്യൻ നിസ്സാരനാണെന്നുള്ള കാര്യം ഓരോരുത്തരും ഓർക്കണം. കാടിനകത്തു ലൊക്കേഷൻ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും. സ്ഥിരമായി ട്രെക്കിങ് ചെയ്യുന്നവർക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാം.
കാട്ടിലെ ഓരോ ദൃശ്യങ്ങളും മായക്കാഴ്ചകളായി അനുഭവപ്പെടുമെന്നു മാത്രമല്ല, ഭ്രമിപ്പിക്കുംവിധം സൗന്ദര്യമുള്ള കാടുകളുമുണ്ട്. അത്തരം സ്ഥലങ്ങളിൽ വഴി തെറ്റുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ കൺഫ്യൂഷനും പാനിക്ക് അറ്റാക്കും നേരിടേണ്ടി വരാം. അപ്പോൾ എടുക്കുന്ന തീരുമാനങ്ങളിൽ ഒരുപക്ഷേ പാളിച്ചയുണ്ടാകാം.
കാട്ടിലേക്കു പുറപ്പെടുന്നവർ ഫിസിക്കൽ, മെന്റൽ ഫിറ്റ്നസ് ഉറപ്പു വരുത്തണം. കാനനയാത്രയിൽ കുടിവെള്ളം നിർബന്ധമായും കൂടെ കൊണ്ടു പോകണം. ദേഹത്തു ചേ ർത്തു കെട്ടാൻ പറ്റുന്ന ഹൈഡ്രേഷൻ ബാഗ് ലഭ്യമാണ്. വെ ള്ളം കുടിക്കാനുള്ള ട്യൂബ് ചുണ്ടിലേക്ക് അടുത്തു നിൽക്കും വിധമാണു നിർമിച്ചിട്ടുള്ളത്. ഡ്രൈഫ്രൂട്സ്, നട്സ്, പവർബാങ്ക് എന്നിവയും ശരീരത്തോടു ചേർത്തു കെട്ടുന്ന ബാഗിൽ സൂക്ഷിക്കാം.
പാലിക്കണം കാട്ടിലെ മര്യാദകൾ
കാടിനുള്ളിൽ കാൽപാടുകൾ മാത്രം അവശേഷിപ്പിക്കുക. ഓർമകൾ മാത്രം കൂടെ കൊണ്ടുവരിക. ഇപ്പോഴും അതു തിരിച്ചറിയാത്തവർ നിരവധിയുണ്ട്. കാട് മൃഗങ്ങളുടെ വീടാണ്. അവരുടെ മുറ്റത്തേക്കു കയറിച്ചെല്ലുമ്പോൾ അവിടുത്തെ മര്യാദകൾ പാലിക്കണം. നമ്മൾ മൃഗങ്ങളെ കാണുന്നില്ലെങ്കിലും അവ നമ്മളെ കാണുന്നുണ്ട്; ഓർക്കുക.
മലയുടെ നെറുകയിൽ സൂര്യനുദിച്ചു കടലിൽ അസ്തമിക്കുന്നതാണു കേരളത്തിലെ ആകാശ വിസ്മയം. കടലിൽ ഉദയവും മലയിൽ അസ്തമയവും ദൃശ്യമാകുന്നതാണു തമിഴ്നാട്ടിലെ ആകാശം.
കാടിന്റെ കാര്യത്തിലും ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമാണ്. അടുത്തിടെ അസമിലെ പോബിതോറ ദേശീയോദ്യാനം സന്ദർശിച്ചിരുന്നു. അവിടുത്തെ വനമേഖല ആദ്യകാഴ്ചയിൽ പുൽമേടു പോലെ തോന്നും. ഒരാൾ പൊക്കത്തിലുള്ള പുൽക്കാടിനുള്ളിൽ കാട്ടാനയും കാണ്ടാമൃഗവും കാട്ടുനായ്ക്കളും കുറുക്കനുമുണ്ട്.
ചെറിയ ട്രെക്കിങ്, വലിയ ട്രെക്കിങ് എന്നിങ്ങനെ തരംതിരിച്ചു തയാറെടുപ്പു നടത്തരുത്. രണ്ടു കിലോമീറ്റർ ട്രെയി ൽ ആയിരുന്നാൽക്കൂടി നിസ്സാരമെന്നു കരുതരുത്. എപ്പോ ഴാണ് കാടിന്റെ ഭാവം മാറുകയെന്നു പ്രവചിക്കാനാവില്ല.
യാത്രയ്ക്കു മുൻപ് ആരോഗ്യ നില പരിശോധിക്കണം.
കരുത്തു തെളിയിക്കാനായി കാട്ടിലേക്കു പോകേണ്ടതില്ല. ആവേശം കാണിക്കാനുള്ള ഇടവുമല്ല. ഹൃദ്രോഗമോ മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർ കുന്നും മലയും കയറി ആരോഗ്യം തെളിയിക്കാനായി കാട്ടിലേക്കു പോകരുത്.’’ ധന്യ ഒാർമിപ്പിക്കുന്നു.
പതിമൂന്നു തവണ ഹിമാലയത്തിലേക്ക് ട്രെക്കിങ്ങ് നടത്തിയിട്ടുള്ള എൻ. പി. ദീപ
നാളെ അപകടം സംഭവിച്ചാൽ ആളുകൾ പലതും പറഞ്ഞു കുറ്റപ്പെടുത്തുമെന്ന് എനിക്കറിയാം. ഓരോ ട്രെക്കിങ്ങും കഴിഞ്ഞു മടങ്ങുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം ഒരിക്കലും അവർക്കു മനസ്സിലാവില്ല’’ – പതിമൂന്നു തവണ ഹിമാലയത്തിലേക്ക് ട്രെക്കിങ്ങ് നടത്തിയിട്ടുള്ള എൻ. പി. ദീപ ഇതു പറയുമ്പോൾ പലരെക്കുറിച്ചും പറഞ്ഞു പ്രചരിച്ച കഥാപരമ്പരകൾ മുന്നിലുണ്ട്.
‘‘ഞാനൊരു ബോൾഡായ സ്ത്രീയാണ്, അധ്യാപികയാണ്. മകന്റെ പഠനത്തിനും വീട്ടുകാര്യങ്ങൾ നോക്കാനുമുള്ള വരുമാനമുണ്ട്. എന്റെ സന്തോഷത്തിനു വേണ്ടിയാണ് ട്രെക്കിങ്ങ് ചെയ്യുന്നത്.’’ ചെറുതും വലുതുമായ മൂന്നൂറോളം മലകളിൽ ട്രെക്കിങ്ങ് നടത്തിയതിന്റെ യാത്രാനുഭവങ്ങൾ ദീപ പറഞ്ഞു തുടങ്ങി.
‘‘എനിക്ക് 47 വയസ്സായി. 2016 ലായിരുന്നു ആദ്യ ട്രെക്കിങ്ങ്. അതിനു മുൻപ് സുഹൃത്തും അധ്യാപികയുമായ സ്നിഷയോടൊപ്പം കുറേ സ്ഥലങ്ങളിലേക്ക് കാർ യാത്ര നടത്തിയിട്ടുണ്ട്. എനിക്ക് ട്രാൻസ്ഫർ കിട്ടുകയും സ്നിഷ ഭർത്താവിനൊപ്പം ഗൾഫിലേക്കു പോവുകയും ചെയ്തപ്പോൾ യാത്രയ്ക്കു താൽക്കാലിക വിരാമമായി.
വിവാഹമോചനത്തിനു ശേഷം മകനും ഞാനും പെരിന്തൽമണ്ണയ്ക്കു സമീപം ചെറുകരയിലുള്ള എന്റെ വീട്ടിലേക്ക് തിരിച്ചു വന്നു. സ്കൂളും വീടുമെന്ന ആവർത്തനങ്ങളിൽ നിന്നു മാറി നിൽക്കാൻ വീണ്ടും യാത്രകൾ തുടങ്ങണമെന്ന് ആലോചിച്ചു. ‘കൊച്ചിൻ അഡ്വഞ്ചർ ഫൗണ്ടേഷൻ’ എന്ന സംഘടനയോടൊപ്പം ഹിമാലയൻ ട്രെക്കിങ്ങിനു പേര് റ ജിസ്റ്റർ ചെയ്തു.
ഉത്തരാഖണ്ഡിലെ രൂപ്ഖുണ്ഡ് താടാകത്തിലേക്കായിരുന്നു ട്രെക്കിങ്ങ്. ആ യാത്രയിൽ പങ്കെടുത്ത 35 പേരുമായി നല്ല സൗഹൃദമുണ്ടായി. അതു പിന്നീടു നിരവധി യാത്രകൾക്കു വഴിയൊരുക്കി.
നാട്ടിൽ തിരിച്ചെത്തിയ ശേഷം കൂട്ടുകാരോടൊപ്പം വയനാട്ടിലെ ചെമ്പ്രയിലേക്കൊരു ട്രെക്കിങ്ങ് നടത്തി. തുടർന്ന് ആ ഗ്രൂപ്പിനൊപ്പം കേരളത്തിനകത്ത് നിരവധി ട്രെക്കുകൾ ചെയ്തു. ഇപ്പോൾ ഓരോ മാസങ്ങളിലും രണ്ടും മൂന്നും ട്രെക്കിങ്ങുകൾ നടത്തുന്നുണ്ട്.
ഹാപ്പി ഹൈക്കേഴ്സ് എന്നൊരു വാട്സ്ആപ് ഗ്രൂപ്പിലാണ് ട്രെക്കുകൾ പ്ലാൻ ചെയ്യുന്നത്.ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധികൾക്കും വേനൽ അവധിക്കുമാണ് കൂടുതലും യാത്രകൾ പോകുന്നത്.’’
കരുതലോടെ മുന്നോട്ട്
കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ട്രെക്കുകളിലൊന്നാണ് തിരുവനന്തപുരത്തിനു സമീപത്തുള്ള വരയാടുമൊട്ട. മലകയറിയിറങ്ങാൻ പത്തു മണിക്കൂറോളം നടക്കണം. കുത്തനെയുള്ള കയറ്റമാണ്. ട്രെക്കിങ്ങ് പരിചയവുമുള്ളവർക്കു മാത്രമേ പരുക്കുകളില്ലാതെ തിരിച്ചെത്താൻ സാധിക്കൂ. വരയാടുമൊട്ട പോലെ വനം വകുപ്പു നടത്തുന്ന നിരവധി ട്രെക്കുകൾ കേരളത്തിലുണ്ട്.
നടക്കാനുള്ള ദൂരവും ഭൂപ്രദേശത്തിന്റെ ഉയരവും കാഠിന്യവും നോക്കിയാണ് അനുയോജ്യമായ തയാറെടുപ്പുകൾ നടത്താറുള്ളത്. മലകയറ്റത്തിന്റെ ഓരോ ചുവടിലും അപകടമുണ്ടെന്നു തിരിച്ചറിവുള്ളവരാണ് ട്രെക്കർമാർ. അപകടം കൂടെയുണ്ടെന്നു മനസ്സിലാക്കിയാണ് നീങ്ങാറുള്ളത്.
രണ്ടു മാസം മുൻപ് തമിഴ്നാട്ടിലെ പൊള്ളാച്ചിക്കടുത്ത് താടകൈ നാച്ചിയമ്മൻ ക്ഷേത്രത്തിലേക്ക് ഒരു ട്രെക്കിങ്ങ് നടത്തിയിരുന്നു. പതിനാറു കിലോമീറ്ററോളം നടക്കണം. വ ഴിനീളെ വലിയ പാറകളുണ്ട്. അതിനു മുകളിലൂടെയാണു നടക്കേണ്ടത്. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന കാനന ക്ഷേത്രമാണിത്. അതിനാൽത്തന്നെ കാട്ടുപാതയിൽ ട്രെക്കർമാരും ഭക്തരും ഉണ്ടായിരുന്നു.
ഞങ്ങളുടെ തൊട്ടു മുന്നിലായി നടന്നു നീങ്ങിയ തീർഥാടക സംഘത്തിലൊരാൾ പാറപ്പുറത്തു തെന്നി വീണു. രാത്രി പെയ്ത മഴയിൽ കുതിർന്നു കിടന്നിരുന്ന പാറയിൽ തെന്നിയാണ് അയാൾ വീണത്. തലയടിച്ചു വീണതിനാൽ നെറ്റി മുറിഞ്ഞ് ചോരയൊഴുകി. എല്ലാവരും കൂടി മുറിവു കെട്ടി എങ്ങനെയൊക്കെയോ അയാളെ താഴേക്ക് കൊണ്ടുപോയി. അത്തരം കാര്യങ്ങളും സംഭവിക്കാം എന്ന കരുതലോടെയാണു മുന്നോട്ടു നീങ്ങുന്നത്.
നടന്നു ക്ഷീണിച്ചും വെയിൽ കൊണ്ടു കരിഞ്ഞുണങ്ങിയുമാണു ട്രെക്കിങ് കഴിഞ്ഞ് എത്താറുള്ളത്. അതു കണ്ട് ‘അയ്യോ, മെലിഞ്ഞു പോയല്ലോ, നിറം പോയല്ലോ’ എന്നൊക്കെ പലരും പറയാറുണ്ട്. അച്ഛനും അമ്മയ്ക്കും ഞാൻ പോകുമ്പോൾ ടെൻഷനുണ്ട്. പക്ഷേ, യാത്രകൾക്ക് എതിർപ്പു പറയാറില്ല.
സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ സന്തോഷം അറിയിക്കാറുണ്ട്. സത്യത്തിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ, പല കാരണങ്ങളാൽ അ തിനുള്ള സ്വാതന്ത്ര്യവും സാഹചര്യവുമില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്.’’ ദീപ തന്റെ കാഴ്ചപ്പാടു വ്യക്തമാക്കി.
ട്രെക്കിങ്ങിൽ ആൺ–പെൺ വേർതിരിവു വേണ്ട: നിഷിത ചന്ദ്രൻ (സർട്ടിഫൈഡ് മൗെണ്ടനിയർ)
ദുബായിൽ എത്തിയ ശേഷമാണ് ‘ഒഫീഷ്യൽ ട്രക്കിങ്’ ആരംഭിച്ചത്. ട്രെക്കിങ് പ്രഫഷൻ ആയി എടുത്തയാളാണു ഞാൻ. അതിനാലാണ് ഒഫീഷ്യൽ ട്രെക്കിങ് എന്നു പറഞ്ഞത്. ദുബായ്, ഒമാൻ അതിർത്തിയിലെ മരുഭൂമികളിൽ ഹജർ മൗണ്ടനുണ്ട്. മരങ്ങളും ചെടികളും ഇല്ലാത്തതിനാൽ ആ മലനിരയെ പശ്ചിമഘട്ട മലനിരകളുടെ ഭംഗിയുമായി ഉപമിക്കാനാവില്ല. രണ്ടു രാജ്യങ്ങളിലായി നീണ്ടു കിടക്കുന്നതാണു ഹജർ മലനിര.’’ നിഷിത ചന്ദ്രൻ പങ്കുവയ്ക്കുന്നു വ്യത്യസ്തമായ യാത്രാനുഭവങ്ങൾ.
‘‘ഒരു പകൽ കൊണ്ടു നടന്നെത്തി തിരിച്ചു വരുന്ന മല കയറ്റമാണു ട്രെക്കിങ്. ഒന്നിലധികം ദിവസം നീണ്ടു നിൽക്കുന്നതും മലയുടെ മുകളിൽ ക്യാംപ് ചെയ്തു മലകയറുന്നതുമായ ക്ലൈംബിങ്ങിനെ ഹൈക്കിങ് എന്നാണു പറയാറുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം ട്രെക്കിങ് നടത്തിയിട്ടുള്ളതു പശ്ചിമഘട്ട മലനിരയിലാണ്. മുംബൈയ്ക്കു സമീപത്തു സഹ്യാദ്രിയും ഇടുക്കിയിലെ മീശപ്പുലിമലയും കണ്ണൂർ–കൂടക് അതിർത്തിയിലെ പൈതൽമലയുമാണ് ഓർമയിൽ നിൽക്കുന്ന മൂന്നു ട്രെക്കിങ്ങുകൾ. സിക്കിമിൽ എത്തിയ ശേഷമാണു ഹിമാലയത്തിലേക്കു യാത്ര ആരംഭിച്ചത്. ഗോജ്‌ല പാസും പരിസരവും സ്വന്തം നാടു പോലെ അറിയാം. സിക്കിമിലുള്ള ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (എച്ച്എംഐ) ഞാൻ ട്രെക്കിങ് പരിശീലനം പൂർത്തിയാക്കിയത്. ഇന്ത്യയിൽ മൗണ്ടനിയറിങ് പരിശീലിപ്പിക്കുന്ന ഏഴ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആദ്യത്തെ സ്ഥാപനമാണ് എച്ച്എംഐ. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെയാണ് എച്ച്എംഐയുടെ സ്ഥാപക ൻ. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മൗണ്ടനിയറിങ് ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടു കോഴ്സുകളും റെസ്ക്യൂ മിഷൻ കോഴ്സുകളും ഉണ്ട്. 28 ദിവസമാണു പരിശീലന കാലാവധി. പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരാണു നയിക്കുന്നത്. ആദ്യത്തെ 10 ദിവസം തിയററ്റിക്കൽ ക്ലാസ്. 20 കിലോമീറ്റർ ഹൈക്കിങ് ഇതിൽ ഉൾപ്പെടുന്നു. നിശ്ചിത സമയത്തിനുള്ളിൽ ടാസ്ക് പൂർത്തിയാക്കുന്നവർക്ക് അടുത്ത ലെവലിലേക്കു പ്രവേശനം ലഭിക്കും.
രണ്ടാംഘട്ട പരിശീലനം സിക്കിമിൽ ഹിമാലയത്തിലാണ്. ഐസ് ക്രാഫ്ട്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് എന്നിങ്ങനെ മഞ്ഞുനിറഞ്ഞ മലകളിൽ ഹൈക്കിങ് നടത്താനുള്ള പരിശീലനമാണു രണ്ടാം ഘട്ടം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരത്തോടെ സർട്ടിഫിക്കറ്റ് ലഭിക്കും. ലോകത്ത് ഏതു പർവതത്തിലും ഹൈക്കിങ് നടത്താനുള്ള യോഗ്യത തെളിയിക്കുന്ന രേഖയാണ് ഈ സർട്ടിഫിക്കറ്റ്.
ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പർവതമായ കിളിമഞ്ചാരോ ട്രെയിൽ നടത്തിയതാണ് ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ഹൈക്കിങ്. രാത്രി പന്ത്രണ്ടിനാണ് ബേസ് ക്യാംപിൽ നിന്നു പുറപ്പെട്ടത്. മുകളിലെത്തിയപ്പോഴേക്കും സൂര്യൻ ഉദിച്ചിരുന്നു. ദൂരത്തിന്റെ അടിസ്ഥാനത്തിലല്ല കിളിമഞ്ചാരോ പ്രശസ്തമാകുന്നത്.
ബേസ് ക്യാംപിൽ നിന്ന് ഉഹ്റുവിലേക്ക് 5895 മീറ്ററാണ് ഉയരം. മുകളിലെത്താറാകുമ്പോഴുള്ള കുറച്ചു ദൂരം ചെങ്കുത്തായ ചെരിവാണ്. 3000 അടി ഉയരം കടക്കുമ്പോഴേക്കും ഓക്സിജൻ കുറയും. പർവതത്തിനു മുകളിലെ ശരാശരി താപനില പന്ത്രണ്ടു ഡിഗ്രിയാണ്. കൊടുംതണുപ്പും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും മറികടന്ന് മിഷൻ പൂർത്തിയാക്കണം. മികച്ച ആരോഗ്യമുള്ളവർക്കു പൂർത്തിയാക്കാവുന്ന ഹൈക്കിങ് ആണ് കിളിമഞ്ചാരോ.
ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ബാച്ചിൽ ആകെയുണ്ടായിരുന്ന 90 പേരിൽ ഒൻപതു പേർ സ്ത്രീകളായിരുന്നു. പരിശീലനത്തിൽ ആൺ–പെൺ വേർതിരിവില്ല. എല്ലാ ടാസ്കുകളും പൂർത്തിയാക്കിയാക്കി സർട്ടിഫിക്കറ്റ് നേടിയ അനേകം സ്ത്രീകൾ ലോകത്തിന്റെ വിവിധ ഭാഗത്ത് ട്രെക്കിങ്ങും ഹൈക്കിങ്ങും നടത്തുന്നുണ്ട്.