ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ (36) മൃതദേഹം സൂര്യനെല്ലിയിൽ സംസ്കരിച്ചു. സംഭവസമയത്ത് സ്കൂൾ ബസിലേക്ക് മക്കളെ കയറ്റി വിടുകയായിരുന്നു മാരി. ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മകൻ രക്ഷിന്റെ (11) ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും തലയോട്ടിയിൽ പൊട്ടലുണ്ട്. മാരിയുടെ ഇളയ മകളാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വനംവകുപ്പ് മാരിയുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും, 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, 18 വയസ്സ് വരെ വിദ്യാഭ്യാസച്ചെലവ്, റേഷനിങ്, പ്രതിമാസം 5000 രൂപ, വീടിന്റെ അറ്റകുറ്റപ്പണികൾ എന്നിവ നടപ്പാക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കി കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്നും മന്ത്രി വ്യക്തമാക്കി.

മക്കളെ സ്കൂൾബസിൽ കയറ്റി വിടാൻ പോകുമ്പോൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചിന്നക്കനാൽ സിംഗുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരിയുടെ (36) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കാട്ടാന ആക്രമിച്ചു വീഴ്ത്തിയ സ്ഥലത്തിനു സമീപം തന്നെയായിരുന്നു പൊതുദർശനം.

കാട്ടാനയാക്രമണത്തിൽ പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ രക്ഷിന് (11) സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായില്ല. കാട്ടാനയാക്രമണത്തിൽനിന്നു രക്ഷപ്പെട്ട മകൾ രക്ഷിണയാണു ചിതയ്ക്കു തീ കൊളുത്തിയത്. 

ADVERTISEMENT

രക്ഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സൂര്യനെല്ലി സ്വദേശി രക്ഷിന്റെ (11) ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തലയോട്ടിയിൽ പൊട്ടലുണ്ട്. ന്യൂറോ സർജറി വിഭാഗത്തിലാണ് ഇപ്പോൾ.

ADVERTISEMENT

മാരിയുടെ മക്കളെ 18 വയസ്സ് വരെ സർക്കാർ ചെലവിൽ ‌പഠിപ്പിക്കും​

ചിന്നക്കനാലിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുമെന്നു മന്ത്രി ഷിബു ബേബി ജോൺ. നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായ 5 ലക്ഷം രൂപ രണ്ടു കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപമായി ഇടും. കുട്ടികളുടെ 18 വയസ്സ് വരെയുള്ള വിദ്യാഭ്യാസച്ചെലവുകൾ, റേഷനിങ് എന്നിവയും വകുപ്പ് ഏറ്റെടുക്കും. 

ADVERTISEMENT

മറ്റു ചെലവുകൾക്കായി എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികളുടെ ഉപദേശകനായി ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വീടിന്റെ അറ്റകുറ്റപ്പണികളും നടത്തും. മനുഷ്യ–വന്യജീവി ആക്രമണ വിഷയത്തിൽ സമഗ്ര പദ്ധതി തയാറാക്കി ജൂലൈ 9നു കേന്ദ്രമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്നും മന്ത്രി പറഞ്ഞു.

Tragic End: Woman Killed in Elephant Attack in Chinnakanal:

A woman was tragically killed in a wild elephant attack while seeing her children off to school in Chinnakanal. The government has stepped in to ensure the education and care of her surviving children, providing financial assistance and support until they turn 18.

ADVERTISEMENT