‘സ്ത്രീകള്‍ക്ക് മാത്രമെന്തിന് സൗജന്യം? അവരാരാ? പുരുഷന്മാരും വോട്ട് ബാങ്കാണ്.. ബസ് തടയും’: മെന്‍സ് അസോസിയേഷന്‍ Men's Association Challenges KSRTC Free Travel for Women
സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ പുരുഷ സംഘടനാ പ്രതിനിധിയായ വട്ടിയൂർക്കാവ് അജിത് കുമാർ രംഗത്തെത്തി. പദ്ധതിക്കെതിരെ ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. സൗജന്യ യാത്ര പുരുഷന്മാരുടെയും അവകാശമാണെന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും എല്ലാ വിദ്യാർത്ഥികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും സൗജന്യ യാത്ര നൽകുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എന്തിന് സൗജന്യ യാത്ര നൽകണമെന്നും അദ്ദേഹം ചോദിച്ചു. പുരുഷന്മാർക്ക് നീതി ലഭിക്കുന്നില്ലെന്നും, പുരുഷന്മാർക്കും ബസിൽ സംവരണ സീറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ മെന്‍സ് അസോസിയേഷന്‍. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും മെന്‍സ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി.
"സൗജന്യയാത്ര പുരുഷന്മാരുടേയും അവകാശമാണ്. സ്ത്രീവിരുദ്ധതയല്ല പറയുന്നത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൊടുക്കൂ... റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നതില്‍ പ്രശ്നമില്ല. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകള്‍ക്കു എന്തിന് സൗജന്യയാത്ര കൊടുക്കണം?
പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്കാണ്. നമുക്ക് വേണ്ടത് ചോദിച്ചു വാങ്ങണം, ഇല്ലെങ്കില്‍ പിടിച്ചുവാങ്ങണം. പുരുഷന്മാര്‍ക്കും ബസില്‍ സംവരണ സീറ്റ് വേണം. അമ്മ തന്നെയാണ് പുരുഷന്മാരേയും പ്രസവിച്ചത്, പെണ്ണുങ്ങളെ മാത്രമല്ല.
എല്ലാ വിദ്യാര്‍ഥികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊടുക്കട്ടെ. സ്ത്രീകള്‍ക്ക് മാത്രമെന്തിന് സൗജന്യം. അവരാരാ? 15ാം തിയതി നമ്മള്‍ പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യും. ഒരാളും ടിക്കറ്റ് എടുക്കരുത്."- അജിത് കുമാര്‍ പറയുന്നു.