‘ഓഫര്‍ കണ്ട് ഓര്‍ഡര്‍ ചെയ്യല്ലേ..!’: കെഎഫ്സി ഓഫറിന് വില്ക്കാന് വച്ചത് 192 കിലോ പഴകിയ ചിക്കൻ, അടുക്കള വൃത്തിഹീനം KFC Varkala Outlet Seizes 192kg of Rotten Chicken
തിരുവനന്തപുരം വർക്കലയിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്ന് 192 കിലോ പഴകിയ ചിക്കൻ പിടിച്ചെടുത്ത സംഭവം ഉപഭോക്താവിന്റെ പരാതിയെത്തുടർന്നുള്ള ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിലാണ് പുറത്തുവന്നത്; 96 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ഈ ചിക്കൻ, പാചകപ്പുരയിലെ ശുചിത്വമില്ലായ്മ, രക്തം തറയിൽ ഒലിച്ചിറങ്ങിയ നിലയിൽ ചിക്കൻ സൂക്ഷിച്ച രീതി തുടങ്ങിയ ഗുരുതരമായ വീഴ്ചകളോടെയാണ് ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ കണ്ടെത്തി, പിന്നീട് നശിപ്പിക്കുകയും സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

എങ്ങനെ വിശ്വസിച്ച് കഴിക്കും ഈ ചിക്കൻ? കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 192 കിലോ പഴകിയ മാംസം. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വർക്കല മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് വർക്കല മൈതാനം- ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെഎഫ്സി ഔട്ട്‌ലെറ്റിൽ നിന്ന് അധികൃതർ പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്.
ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത പരിശോധന. രണ്ടു കിലോ വീതം തൂക്കം വരുന്ന 96 ചിക്കൻ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ പാചകപ്പുര ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സ്പെഷല്‍ ഓഫർ പ്രഖ്യാപിച്ചാണ് വിപുലമായ രീതിയിൽ ചിക്കൻ വിൽപ്പന നടത്തുന്നത്. ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധനയായതു കൊണ്ട് പഴകിയ മാംസം മാറ്റാൻ സമയം കിട്ടിയില്ല. തീർത്തും വൃത്തിഹീനമായാണ് ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നത്. ഫ്രീസറിൽ സൂക്ഷിക്കേണ്ട ചിക്കൻ, രക്തം ഒലിച്ച നിലയിൽ തറയിൽ കമിഴ്ത്തിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
പിടിച്ചെടുത്ത പഴകിയ ചിക്കൻ നഗരസഭാ അധികൃതർ നശിപ്പിച്ചു. ബീച്ചും ഹെലിപ്പാടും ഉൾപ്പെട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ വർക്കലയിലെ ഈ ഔട്ട്‌ലെറ്റിൽ എപ്പോഴും തിരക്കാണ്. സ്ഥാപനത്തിന് നോട്ടീസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.