ശാരീരിക ക്ഷീണം, ചുമ വിട്ടുമാറാതായി, പരിശോധനയില് കാൻസർ സ്ഥിരീകരിച്ചു; ചികിത്സാ സഹായം തേടി യുവാവ് Family Struggles to Fund Cancer Patient's Medical Expenses
വെള്ളറട അമ്പൂരി സ്വദേശിയായ 27 വയസ്സുള്ള എൻജിനീയറിങ് ബിരുദധാരി ഷമീം ഇബ്രാഹിം കാൻസർ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഷമീമിന് ഹൃദയം മാറ്റിവെക്കുന്നതടക്കമുള്ള വലിയ ചികിത്സാ ചെലവുകളാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനോടകം നടന്നുവരുന്ന ചികിത്സകൾക്കും ഇനി ചെയ്യാനുള്ള ആറ് കീമോതെറാപ്പികൾക്കുമായി വലിയ തുക ആവശ്യമായി വരും. കുടുംബത്തിന്റെ വരുമാനം തുച്ഛമായതിനാൽ, സഹായം അഭ്യർത്ഥിച്ച് ഷമീമിന്റെ പേരിൽ എസ്ബിഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

കാൻസർ രോഗബാധിതനായ വെള്ളറട അമ്പൂരി തേക്കുപാറ മൂങ്ങോട് ഷമീം മൻസിലിൽ ഷമീൻ ഇബ്രാഹിം(27) ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. എൻജിനീയറിങ് ബിരുദധാരിയായ ഷമീൻ കുടുംബം പോറ്റാനായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അതിനിടയിൽ കഴിഞ്ഞ വർഷം വലിയ രീതിയിൽ ശാരീരിക ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ചുമ വിട്ടുമാറാതായപ്പോൾ നാട്ടിലെത്തി ചികിത്സ തേടി. ഒരുപാട് പരിശോധനകൾക്കു ശേഷമാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്.
ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. 6 കീമോ തെറപ്പി കൂടി ചെയ്യണം. ഹൃദയകോശം മാറ്റി വയ്ക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എറണാകുളത്താണ് ചികിത്സ. ഷമീനിന്റെ പിതാവ് എ.ഇബ്രാഹിംകുഞ്ഞ് പ്രമേഹ രോഗിയാണ്. അമ്മ സബീന ബീവിക്ക് തൊഴിലുറപ്പു ജോലിയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
നാലര സെന്റ് ഭൂമിയിൽ ഒരു ചെറിയ വീടുണ്ട്. ഇത് കേരള ബാങ്കിൽ ഈടുവച്ചായിരുന്നു ഭർത്താവിന്റെയും മകന്റെയും ചികിത്സ സബീന നടത്തിയത്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇതുവരെ ചികിത്സാ ചെലവുകൾ നടന്നത്. ചികിത്സാ സഹായാർഥം ഷമീനിന്റെ പേരിൽ എസ്ബിഐ കുടപ്പനമൂട് ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് ഷമീനിന്റെ പേരിലാണ്. ഫോൺ: 9747370393.