എറണാകുളം സൗത്തിൽ അഞ്ച് പെൺകുട്ടികൾ താമസിക്കുന്ന ഫ്ലാറ്റിൽ പുലർച്ചെ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഫ്ലാറ്റിൽ ഇന്നു പുലർച്ചെ നാലേകാലോടെയായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന 5 യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു

എറണാകുളം സൗത്തിൽ അഞ്ച് പെൺകുട്ടികൾ താമസിക്കുന്ന ഫ്ലാറ്റിൽ പുലർച്ചെ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഫ്ലാറ്റിൽ ഇന്നു പുലർച്ചെ നാലേകാലോടെയായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന 5 യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു അജ്ഞാതന്റ ആക്രമണം. പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ദേഹത്ത് ആരോ സ്പർശിക്കുന്നതായി തോന്നി, പെട്ടെന്ന് ഉണർന്നപ്പോഴാണ് ഒരാൾ ശരീരത്തിൽ കയറിയിരുന്ന് ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി മനസിലായതെന്നു പരാതിയിൽ പറയുന്നു. യുവതി നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിന്റെ പ്രധാന വാതിലും ബാൽക്കണി വാതിലും പൂട്ടാതെ കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാൽക്കണി വാതിലിലൂടെയാണ് അക്രമി പുറത്തേക്ക് ഓടി രക്ഷപെട്ടത്.

ADVERTISEMENT

സംഭവത്തിനുശേഷം മുറി പരിശോധിച്ചപ്പോൾ തറയിൽ രക്തക്കറകളും അലമാരകൾ തുറന്നിട്ട നിലയിലും കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ മേശപ്പുറത്തു വച്ചിരുന്ന പഴ്സോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ അക്രമി തൊട്ടിട്ടില്ല. അതിനാൽ മോഷണമല്ല, ലൈംഗികാതിക്രമം തന്നെയായിരുന്നു ലക്ഷ്യമെന്നു വ്യക്തമാണെന്നു പരാതിയിലുണ്ട്. തറയിൽ കണ്ടെത്തിയ രക്തക്കറകൾ താമസക്കാർ തന്നെ ശേഖരിച്ചു തെളിവായി പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതു പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഫൊറൻസിക് തെളിവാകുമെന്നാണു കരുതുന്നത്.

സംഭവത്തിൽ യുവതിയുടെ പൂർണമായ മൊഴി രേഖപ്പെടുത്തിയശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യുമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും കടവന്ത്ര പൊലീസ് വ്യക്തമാക്കി. മുൻപും വനിതാ ഹോസ്റ്റലുകളിൽ അക്രമികൾ അതിക്രമിച്ചു കടക്കുന്ന സംഭവങ്ങൾ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.

ADVERTISEMENT
English Summary:

Kochi Flat Intrusion: A young woman in a Kochi flat near the KSRTC bus stand woke up to an intruder attempting to sexually assault her. The assailant fled, leaving crucial bloodstains behind as Kadavanthra police launch a full-scale investigation into the break-in.

ADVERTISEMENT