വിഡിയോ കോൾ വിളിച്ചശേഷം വധു ജീവനൊടുക്കി; തൊട്ടുപിന്നാലെ പ്രതിശ്രുത വരനും മരണപ്പെട്ടു! Tragic Twin Deaths: Bride and Groom End Lives After Engagement
കാസർകോടും കണ്ണൂരും ഞെട്ടിക്കുന്ന ഇരട്ട ആത്മഹത്യ. പ്രതിശ്രുത വധുവായ പൂച്ചക്കാട് സ്വദേശി അനുശ്രീ (25) താമസസ്ഥലത്ത് ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി സ്വദേശി അമൽ (27) എറണാകുളത്തെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. ഇരുവരും എസ്ബിഐ ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26ന് വിവാഹം നിശ്ചയിച്ചിരുന്നു. അനുശ്രീയുടെ മരണകാരണം വ്യക്തമല്ല.

പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ വരനും ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ വിളിച്ചശേഷമായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. തൊട്ടു പിന്നാലെയാണ് പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) ആത്മഹത്യ ചെയ്തത്. രണ്ടുപേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്.
ഗ്യാസ് ഏജൻസി ഉടമ തയ്യിൽ വീട്ടിൽ കെ. ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. മരണകാരണം അറിവായിട്ടില്ല. സഹോദരി: പി. ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുൻസൂരിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് അമൽ ജീവനൊടുക്കിയത്.