‘അധ്യാപിക പരസ്യമായി ശാസിച്ചു, മാനസിക പീഡനം’; കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ നഴ്സിങ് വിദ്യാർഥിനി മരിച്ചു Police Investigate Nursing Student's Death
കന്യാകുമാരി കരുങ്കലിലെ ഒരു സ്വകാര്യ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന മലയാളി വിദ്യാർത്ഥിനി, മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് അധ്യാപികയുടെ മാനസിക പീഡനം മൂലമാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു. കോളേജിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്. നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് നേരെ മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിയതായും, ഇതിന്റെ ഭാഗമായി പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ടെന്നും മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ്.

കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ മലയാളി വിദ്യാര്‍ഥിനി മരണപ്പെട്ടു. നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടു അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാണിച്ച് ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
കരുങ്കല്‍ ബെത്‌ലഹേം സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആന്‍സിജി. വെള്ളിയാഴ്ചയാണ് ആന്‍സിജി കോളജിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക പരസ്യമായി ശാസിച്ചിരുന്നു. മാനസിക പീഡനത്തിന് തെളിവായി ആന്‍സിജിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു.
സാരമായി പരുക്കേറ്റ ആന്‍സിജിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കോളേജ് ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാർഥികള്‍ സമരം ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ കോളജ് മാനേജ്മെന്റ് വിവിധ രീതിയിൽ സമ്മർദം നൽകിയിരുന്നുവെന്നാണ് പരാതി.
മകള്‍ കോളജില്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് ആന്‍സിജിയുടെ അച്ഛന്‍ ബി.അനില്‍ പറഞ്ഞു. ബാഗിലൊക്കെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേരത്തെ കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം വിളമ്പിയതിന്‍റെ പേരില്‍ കുട്ടികള്‍ സമരം ചെയ്തിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. വലിയ പിഴയൊടുക്കിയ ശേഷമാണ് വിദ്യാര്‍ഥികളെ തിരിച്ചെടുത്തതെന്നും അനില്‍ പറഞ്ഞു.
ആൻസിജിയുടെ മാതാപിതാക്കൾ കരുങ്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സമരം ചെയ്തതിന്റെ പേരില്‍ മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചെന്ന ആക്ഷേപവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മാനേജ്മെന്റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല.