തിരുവനന്തപുരം പൂന്തുറയിൽ അബ്ദുൽ ഷുക്കൂറിൻ്റെ കുടുംബം രോഗങ്ങളുടെ പിടിയിൽ നട്ടംതിരിയുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ഈ കുടുംബം മരുന്നിനും ചികിത്സയ്ക്കും നിത്യവൃത്തിക്കും സഹായം തേടുന്നു. 2003ൽ ഭാര്യ ഷഹബാനത്തിൻ്റെ തലയിൽ തേങ്ങ വീണതോടെയാണ് ദുരിതങ്ങളുടെ തുടക്കം, തുടർന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഗുരുതര രോഗങ്ങൾ പിടിപെട്ടു. കോവിഡ് മൂലം മൂത്ത മകൻ മരണപ്പെട്ടതും കുടുംബത്തിൻ്റെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. ഷുക്കൂറിന് നട്ടെല്ലിനും ഹൃദയത്തിനും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ട്, അദ്ദേഹത്തിൻ്റെ മക്കൾക്കും വ്യത്യസ്ത രോഗങ്ങൾ ബാധിച്ചിരിക്കുന്നു. വരുമാനമില്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായം അനിവാര്യമാണ്.

ദുരിതങ്ങൾ രോഗങ്ങളുടെ രൂപത്തിൽ കീഴടക്കിയ ജീവിതമാണ് അബ്ദുൽ ഷുക്കൂറിന്റേത്. ഒരു കുടുംബം മുഴുവൻ രോഗത്തിന്റെ പിടിയിൽ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും പണമില്ല. മരുന്നു വാങ്ങാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ വാങ്ങാനാകാത്ത സ്ഥിതി. തിരുവനന്തപുരം പൂന്തുറ മിൽക്ക് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന എം.എച്ച്.അബ്ദുൽ ഷുക്കൂർ (65), ഭാര്യ എ.ഷഹബാനത്ത് (59), നാലു മക്കൾ എന്നിവരാണ് ദുരിതാവസ്ഥയിൽ കഴിയുന്നത്.

2003 ൽ എട്ടുമാസം ഗർഭിണിയായിരിക്കെ ഷഹബനാത്തിന്റെ തലയിൽ തേങ്ങ വീണതാണ് ദുരിതങ്ങളുടെ തുടക്കം. ചികിത്സയ്ക്കിടെ ഷഹബനാത്ത് തളർന്നു കിടപ്പിലായി. ദമ്പതികൾക്ക് അഞ്ചു മക്കളായിരുന്നു. 2021ൽ മൂത്ത മകൻ കോവിഡിനെ തുടർന്ന് മരിച്ചു. മറ്റു മക്കൾ വീടിനു സമീപത്തെ വാടക വീടുകളിലാണ് കഴിയുന്നത്. ഷുക്കൂറിന്റെ നട്ടെല്ലിനും ഹൃദയ വാൽവിനും വൃക്കയ്ക്കും തകരാറുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷുക്കൂറിന് ഒരു വർഷം മുൻപ് അപകടത്തിൽ പരുക്കേറ്റതോടെ ജോലിക്കു പോകാൻ കഴിയാതെയായി.

ADVERTISEMENT

ഓട്ടോ ഡ്രൈവർമാരായ 2 ആൺമക്കളിൽ ഒരാൾക്ക് തലയിൽ വെള്ളക്കെട്ടും പഴുപ്പുമാണ്. രണ്ടാമത്തെ മകന് ഹൃദയസംബന്ധമായ രോഗമാണ്. രണ്ടു പെൺമക്കൾക്കും തലച്ചോറിൽ രോഗം ബാധിച്ചു. രണ്ടാമത്തെ മകളുടെ ഭർത്താവിന് ശസ്ത്രക്രിയയെ തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണെന്നു അബ്ദുൽ ഷുക്കൂർ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയം അബ്ദുൽ ഷുക്കൂറാണ്. 

മരുന്നിനും വീട്ടുവാടകയ്ക്കും വീട്ടു ചെലവുകൾക്കുമായി വലിയൊരു തുക വേണം. സുമനസ്സുകൾ കനിയുമെന്നാണ് ഈ നിർധന കുടുംബത്തിന്റെ പ്രതീക്ഷ. സഹായാർഥം ഷഹബാനത്തിന്റെയും പേരിൽ എസ്ബിഐ പൂന്തുറ ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നു. ഗൂഗിൾ പേ അക്കൗണ്ട് അബ്ദുൽ ഷുക്കൂറിന്റെ പേരിലാണ്. യുപിഐ അക്കൗണ്ട് നമ്പർ: 9895596028

ADVERTISEMENT
Kerala Family Plagued by Illness, Seeks Urgent Aid:

Abdul Shukoor's family faces immense hardship due to widespread illness, leaving them struggling for basic needs like food and medicine. A tragic incident in 2003 involving his wife, Shahabanath, initiated a cascade of health issues within the family. Their eldest son succumbed to COVID-19 in 2021, further intensifying their plight. Abdul Shukoor himself suffers from spinal, heart valve, and kidney problems, exacerbated by an accident that prevents him from working. The couple's four surviving children also have serious health conditions, including fluid accumulation in the head, heart disease, and brain-related ailments. The family's sole breadwinner is incapacitated, leading to an urgent need for financial assistance for medical treatments, rent, and daily expenses. Generous individuals are urged to contribute to their well-being through the provided SBI account and Google Pay details.

ADVERTISEMENT