‘അച്ഛനമ്മമാരെ കണ്ട ഓർമയില്ല, ആകെയുള്ളത് സഹോദരിമാർ മാത്രം’; ഗാന്ധിഭവന് വളര്ത്തിയ ചൈതന്യയ്ക്ക് വിവാഹം Chaitanya's Inspiring Marriage
മാതാപിതാക്കളെ ഓർമ്മയില്ലാത്ത സാഹചര്യത്തിൽ രണ്ട് സഹോദരിമാരോടൊപ്പം ജീവിതം ആരംഭിച്ച ആലപ്പുഴ സ്വദേശി ചൈതന്യ, ബന്ധുവീട്ടിൽ നിന്നുള്ള ദുരനുഭവങ്ങൾക്കൊടുവിൽ ഗാന്ധിഭവനിലെത്തി വിദ്യാഭ്യാസം പൂർത്തിയാക്കി. ജനറൽ നഴ്സിംഗും തുടർന്ന് പോസ്റ്റ് ബിഎസ്‌സി നഴ്സിംഗും മികച്ച നിലയിൽ പാസായ ശേഷം അയർലൻഡിൽ ജോലി നേടുകയും അവിടെവെച്ച് വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു. ഗാന്ധിഭവനിലെ അന്തേവാസികളെയും ഭാരവാഹികളെയും തന്റെ മാതാപിതാക്കളായി കാണുന്ന ചൈതന്യയുടെ വിവാഹം നാളെ ഗാന്ധിഭവനിൽ വെച്ച് നടക്കും.

അച്ഛനമ്മമാരെ കണ്ട ഓർമയില്ല. ആകെയുള്ളത് രണ്ട് സഹോദരിമാർ മാത്രം. വീടെന്നാൽ അവൾക്ക് നാലു കമ്പുകളിൽ തീർത്ത ഷീറ്റ് മാത്രമാണ്. മാതാപിതാക്കളുടെ സ്നേഹവും ലാളനയും കിട്ടേണ്ട പ്രായത്തിൽ ചൈതന്യയ്ക്ക് ലഭിച്ചതാകട്ടെ തീർത്തും അവഹേളനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമായിരുന്നു. ആ ചൈതന്യ ഇന്ന് കടൽ കടന്നു നേടിയ ജീവിത വിജയത്തിനൊപ്പം വൈവാഹിക ജീവിതത്തിലേക്കും കടക്കുന്നു.
ബന്ധുവീടുകളിൽ ജോലിക്ക് പോയി ലഭിച്ച വരുമാനത്തിലായിരുന്നു ആലപ്പുഴ സ്വദേശിയായ ചൈതന്യയും സഹോദരങ്ങളും പഠിച്ചിരുന്നത്. അകന്ന ബന്ധുവിന്റെ വീട്ടിൽ ജോലി ചെയ്തു വരവേയാണ് അപ്രതീക്ഷിതമായി ബന്ധുവീട്ടിൽ നിന്ന് ഇറക്കി വിടുന്നത്. എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന മൂവരെയും ആലപ്പുഴ എസ്ഡിവി സ്കൂളിലെ അധ്യാപകരും കൗൺസലർമാരും ഇടപെട്ട് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ശുപാർശയിൽ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. ഇവിടെയെത്തി പാതിവഴിയിൽ നിലച്ച പഠനം തുടരുകയും, പുതിയ ജീവിതപാത കെട്ടിപ്പടുക്കുകയും ചെയ്തു. മൂത്ത സഹോദരി സ്പെഷൽ സ്കൂൾ ട്രെയ്നിങ് കോഴ്സ് പഠിച്ചു. രണ്ടാമത്തെ സഹോദരി ജനറൽ നഴ്സിങ്ങും പാസ്സായി. ഇരുവരുടെയും വിവാഹം ഗാന്ധിഭവൻ നടത്തി.
ചൈതന്യ ജനറൽ നഴ്സിങ്ങും പിന്നീട് പോസ്റ്റ് ബിഎസ്‌സി നഴ്സിങ്ങും മികച്ച നിലയിൽ പാസായി. കൊല്ലം ഉപാസന നഴ്‌സിങ് കോളജിൽ ലക്ചററായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അയർലൻഡിലേക്ക് യാത്രയായത്. തിരുവനന്തപുരം പാറശാല ആടുമൻകാട് കമൽ നിവാസിൽ അഖിൽ.എസ്.കമലാണ് വരൻ. നാളെ രാവിലെ 11ന് ഗാന്ധിഭവനിൽ വിവാഹം നടക്കും. അച്ഛനെയും അമ്മയെയും കണ്ടിട്ടില്ലെങ്കിലും, ഗാന്ധിഭവനിലെ അന്തേവാസികളും, സെക്രട്ടറി പുനലൂർ സോമരാജനും ഭാര്യ പ്രസന്നയുമാണ് തന്റെ അച്ഛനും അമ്മയും എന്ന് ചൈതന്യ പറയുന്നു.