‘ടയറില്‍ തൊട്ടു തൊഴുതു, അന്നം തന്ന ബസ്സിനൊരു മുത്തം’; കണ്ണും മനസ്സും കവര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിരമിക്കല്‍ KSRTC Driver's Emotional Farewell Goes Viral
തന്റെ അന്നവും ജീവിതവുമായിരുന്നു ബസ്സെന്ന് വിശ്വസിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ പോൾ കുര്യൻ വികാരഭരിതനായാണ് വിരമിച്ചത്. സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി അദ്ദേഹം തന്റെ ബസ്സിനൊപ്പം വൈകാരികമായ യാത്രയയപ്പ് നടത്തി. ബസ്സിന് ഒരു മുത്തം നൽകുകയും ടയറുകളിൽ തൊട്ട് വന്ദിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവൃത്തി കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു. തന്റെ ജോലി ചെയ്യുന്ന വാഹനങ്ങളോടുള്ള സ്നേഹവും ആദരവും അദ്ദേഹം പ്രകടമാക്കുകയായിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ പോൾ കുര്യന്റെ ഈ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

അന്നം തരുന്ന ജോലിയെ ദൈവത്തെ പോലെ കണക്കാക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരമൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഹൃദയം കവരുന്നത്. ടയറില്‍ തൊട്ടുതൊഴുതും ബസിനൊരു മുത്തം നല്‍കിയും കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈകാരികത നിറഞ്ഞ വിരമിക്കല്‍ രംഗം കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുന്‍വശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ നന്നായൊന്നു നോക്കി, പിന്നാലെ ആ ഡ്രൈവര്‍ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മുന്‍വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു.. ഇങ്ങനെയായിരുന്നു പോള്‍ കുര്യന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ യാത്ര പറച്ചില്‍.
അദ്ദേഹത്തിന്റെ അന്നവും ജീവിതവുമായിരുന്നു ബസ്. ആ സ്നേഹവും വേദനയും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ കാണാം. വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവര്‍മാരുടെ വേദനയാണിതെന്നും അന്നം തന്ന തൊഴിലിനോടും കാത്തു രക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് അദ്ദേഹം നല്‍കുന്നതെന്നും ഒരാള്‍ കുറിക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോള്‍ കുര്യന്‍.