ഭർതൃവീട്ടിലെ പീഡനത്തില്‍ മനംനൊന്ത് ദേശീയ ഗുസ്തിതാരം ജീവനൊടുക്കി; മൂന്നു കുട്ടികളും കൊല്ലപ്പെട്ടു! ദാരുണം Mumbai Wrestler's death
മുംബൈയിൽ ഭർതൃവീട്ടിലെ സ്ത്രീധന പീഡനത്തെ തുടർന്ന് ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളും മൂന്ന് മക്കളും ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലുളവാക്കി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതും ഇരട്ട പെൺമക്കൾ ജനിച്ചതിന്റെ പേരിലുമുള്ള പീഡനത്തെ തുടർന്നാണ് അശ്വിനി ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. കോട്ടയുടെ മുകളിൽ നിന്ന് മക്കളോടൊപ്പം ചാടിയാണ് ഇവർ ആത്മഹത്യ ചെയ്തത്. അശ്വിനിയും രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മറ്റേ കുട്ടി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായിട്ടുണ്ട്. ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയ താരമാണ് അശ്വിനി.

മുംബൈയില്‍ ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു. കോട്ടയുടെ മുകളിൽ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളിൽ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടകളിൽ ഒരാളായ വീര മരിച്ചത്.
അശ്വിനിയുടെ ഭർത്താവ് മനോഹർ പോൾ, മനോഹറിന്റെ പിതാവ് അങ്കുഷ് പോൾ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇരട്ടപെൺമക്കൾക്കു ജന്മം നൽകിയതിന്റെ പേരിലുമാണ് അശ്വിനി നിരന്തര പീഡനം നേരിട്ടത്. 2020ലായിരുന്നു വിവാഹം. പിറ്റേ വർഷം മകനും 2024ൽ ഇരട്ടക്കുട്ടികളും ജനിച്ചു. പിന്നാലെയാണു ഭർതൃവീട്ടുകാരുടെ ഉപദ്രവം കൂടിയത്. പീഡനം സഹിക്കാനാകാതെ അശ്വിനി സർക്കാർ ജോലി രാജിവച്ചതും പ്രതിസന്ധി കൂട്ടി.
കഴിഞ്ഞ വ്യാഴാഴ്ച ധാരാശിവ് (ഉസ്മാനാബാദ്) ജില്ലയിലെ നൽദുർദ് കോട്ടയ്ക്കു മുകളിൽ മക്കളുമായി എത്തിയ അശ്വിനി 100 അടി താഴ്ചയിലേക്കു ചാടുകയായിരുന്നു. അശ്വിനി ദേശീയതലത്തിൽ 5 സ്വർണമെഡലും 6 വെള്ളിയും നേടിയിട്ടുണ്ട്.