വീൽചെയറിൽ ഇരുന്നു പഠിച്ച് ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി; ഇനി സുജിത്തിന് മുന്നിലുള്ളത് മറ്റൊരു പരീക്ഷണം! കരുണ തേടി.. Sujith achieves PhD in English literature
ശരീരത്തിന്റെ പരിമിതികളെയും കടുത്ത ആരോഗ്യപ്രശ്നങ്ങളെയും തോൽപ്പിച്ച് വീൽചെയറിലിരുന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ സി. സുജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. ഹൈദരാബാദിലെ ഇഫ്ലു സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ജന്മനാ സ്പാസ്റ്റിക് സെറിബ്രൽ പാൾസി ബാധിച്ച സുജിത്ത്, വിരലുകൾ വഴങ്ങാത്തതുൾപ്പെടെയുള്ള പ്രയാസങ്ങൾക്കിടയിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഗുരുതരമായ രോഗങ്ങളും ചികിത്സാച്ചെലവുകളും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അദ്ദേഹം, സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രഫസറാകുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഇപ്പോൾ സുമനസ്സുകളുടെ കരുണ പ്രതീക്ഷിക്കുകയാണ്.

വീൽചെയറിൽ ഇരുന്നു പഠിച്ചു ഇംഗ്ലിഷ് സാഹിത്യത്തില് പിഎച്ച്ഡി നേടിയ സുജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. ശരീരം വഴിമുടക്കിയെങ്കിലും സ്വപ്നങ്ങൾക്ക് പിറകെയായിരുന്നു സുജിത്ത്. വിരലുകൾ വഴങ്ങാത്തതിനാൽ എഴുതാനും ടൈപ്പ് ചെയ്യാനും ഏറെ സമയം എടുത്താണ് പഠനം മുന്നോട്ടു കൊണ്ടുപോയത്. വീൽചെയറിലിരുന്ന്, മസിലുകളിലെ സ്പാസവുമായി ഓരോ ദിവസവും പോരാടി അദ്ദേഹം ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി സ്വന്തമാക്കി.
പൊൻകുന്നം വടക്കേമഠത്തിൽ സി. സുജിത്ത് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ജന്മനാ സ്പാസ്റ്റിക് സെറിബ്രൽ പാൾസി എന്ന രോഗത്തിന് അടിമയായി. സ്വന്തമായി നിൽക്കാനോ പടികൾ കയറാനോ ദീർഘയാത്ര ചെയ്യാനോ കഴിയില്ല. എന്നിട്ടും പഠനത്തിനു മുന്നിൽ പരിമിതികളെ അനുവദിച്ചില്ല. അമേരിക്കൻ എഴുത്തുകാരൻ വില്ല്യം ഗിബ്സന്റെ രചനകളിലെ ‘ഡിജിറ്റൽ ഹ്യൂമൻ ഇന്റർഫേസ്’ ആയിരുന്നു ഗവേഷണവിഷയം.
ഇതിനിടെ 2021 ലെ ഗുരുതര കുടൽ ക്ഷയരോഗവും 2025 ലെ ഹെർണിയ ശസ്ത്രക്രിയയും ജീവിതത്തെ വീണ്ടും പരീക്ഷിച്ചു. ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും ഗവേഷണം പലതവണ തടഞ്ഞു. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയും യുജിസിയുടെ അധികസമയവും തുണയായി. ഒടുവിൽ ഗവേഷണം പൂർത്തിയായി.
ഇനി മുന്നിലുള്ളത് മറ്റൊരു പരീക്ഷണം. സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രഫസറാകണമെന്നാണ് ആഗ്രഹമെങ്കിലും ദൈനംദിന ജീവിതം തള്ളുന്നതിന് പണം വേണം. മറ്റു ജോലിക്കൊന്നും പോകാനാകുന്നില്ല. സുമനസ്സുകളുടെ കരുണ പ്രതീക്ഷിക്കുകയാണ് സുജിത്ത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: സുജിത്ത് ചന്ദ്രശേഖരൻ കർത്ത, HDFC BANK, Kottayam, Account No: 50100460523062, IFSC: HDFC0000071, GPay: 9188069399