റൊട്ടി കൊണ്ട് ലഡു ഉണ്ടാക്കാന്‍ പറ്റുമോ? നെറ്റി ചുളിക്കേണ്ട, രണ്ടു കിടിലന്‍ റെസിപ്പികള്‍ ഇതാ..
റൊട്ടി കൊണ്ട് ലഡു ഉണ്ടാക്കാന്‍ പറ്റുമോ? സംശയിച്ച് നെറ്റി ചുളിക്കേണ്ട, 12 സ്ലൈസ് റൊട്ടി കൊണ്ട് രുചികരമായ ലഡു ഈസിയായി ഉണ്ടാക്കാം.. മാമ്പഴം–പനീർ ലഡു, റൊട്ടി ലഡു എന്നിങ്ങനെ രണ്ടു കിടിലന്‍ റെസിപ്പികള്‍ ഇതാ..
റൊട്ടി ലഡു
1. റൊട്ടി – 12 സ്ലൈസ്
2. പഞ്ചസാര – അഞ്ചു ചെറിയ സ്പൂൺ
പാൽ – കാൽ കപ്പ്
തേങ്ങ അവ്നിൽ വച്ച് വെള്ളം വലിയിച്ചത് – ഒരു കപ്പ്
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ റൊട്ടി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് നന്നായി കുഴച്ചു കട്ടിയുള്ള മാവു തയാറാക്കുക. ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി എണ്ണയിൽ ഇളം ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
മാമ്പഴം–പനീർ ലഡു
1. മാമ്പഴം – 100 ഗ്രാം
2. പനീർ – 100 ഗ്രാം
3. നെയ്യ് – രണ്ടു വലിയ സ്പൂൺ + ഒരു ചെറിയ സ്പൂൺ
4. മൈദ – അഞ്ചു വലിയ സ്പൂൺ
5. പഞ്ചസാര – നാലു വലിയ സ്പൂൺ
6. മുന്തിരി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ മാമ്പഴം ചെറിയ കഷണങ്ങളാക്കിയതും പനീർ ചതുരക്കഷണങ്ങളാക്കിയതും ഒരുമിച്ചാക്കി നന്നായി അരച്ചു വയ്ക്കുക. അൽപം പോലും വെള്ളം ചേർക്കരുത്.
∙ ഒരു പാനിൽ നെയ്യ് ചൂടാക്കുക. ഇതിൽ മൈദ ചേർത്തു അൽപസമയം നന്നായി ഇളക്കുക.
∙ ഇതിലേക്കു മാമ്പഴം– പനീർ മിശ്രിതവും പ ഞ്ചസാര പൊടിച്ചതും ചേർത്തു നന്നായി ഇളക്കുക. തീ കുറച്ച് മിശ്രിതം കുറുകി വ ശങ്ങളിൽ നിന്നു വിട്ടു വരും വരെ ഇ ളക്കണം. നെയ്യ് ചേർത്തു കൊടുക്കാം.
∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറുമ്പോൾ നന്നായി ഇളക്കി ചെറിയ ഉരുളകളാക്കി ഓരോന്നിനും മു കളിൽ മുന്തിരി വച്ചലങ്കരിക്കാം.
Laddoo Treats Recipes: Ashok Eapen