കോഴിക്കോട് ബാലുശ്ശേരി കുഴുവിൽ ഇല്ലത്തെ മനോജ് നമ്പൂതിരിയുടെ സദ്യ വടക്കൻ സ്റ്റൈലിലാണ്. പായസങ്ങളിൽ ആദ്യം വിളമ്പേണ്ടത് പഴംപ്രഥമനാണെന്നാണ് മനോജ് നമ്പൂതിരി പറയുന്നത്. പഴംപ്രഥമൻ 1. പഴുത്തു പാകമായ നാടൻ നേന്ത്രപ്പഴം – മൂന്ന്, കഷണങ്ങളാക്കിയത് 2. ശർക്കര – 10 അച്ച് 3. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത

കോഴിക്കോട് ബാലുശ്ശേരി കുഴുവിൽ ഇല്ലത്തെ മനോജ് നമ്പൂതിരിയുടെ സദ്യ വടക്കൻ സ്റ്റൈലിലാണ്. പായസങ്ങളിൽ ആദ്യം വിളമ്പേണ്ടത് പഴംപ്രഥമനാണെന്നാണ് മനോജ് നമ്പൂതിരി പറയുന്നത്.

പഴംപ്രഥമൻ

ADVERTISEMENT

1.    പഴുത്തു പാകമായ നാടൻ നേന്ത്രപ്പഴം         – മൂന്ന്, കഷണങ്ങളാക്കിയത്

2.    ശർക്കര – 10 അച്ച്

ADVERTISEMENT

3.    തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ         – ഒന്നരക്കപ്പ്

4.    തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ         – ഒരു കപ്പ്

ADVERTISEMENT

5.    നെയ്യ് – രണ്ടു െചറിയ സ്പൂൺ

6.    ഉണക്കത്തേങ്ങ ചെറുതായി അരിഞ്ഞത്         – രണ്ടു വലിയ സ്പൂൺ

    കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙  പഴം ഉരുളിയിലാക്കി നികക്കെ വെള്ളമൊഴിച്ചു വേവിച്ചു വരട്ടിയെടുത്തു കുഴമ്പുപരുവത്തിലാക്കുക.

∙ ഇതിലേക്കു ശർക്കര ഉരുക്കി അരിച്ചതു ചേർത്തിളക്കി കുറുക്കണം.

∙ നന്നായി കുറുകിയ ശേഷം രണ്ടാം പാൽ േചർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക. ഇതിലേക്ക് ഒന്നാം പാൽ േചർത്തിളക്കുക.

∙  നെയ്യിൽ തേങ്ങ ചുവക്കെ വറുത്തു കശുവണ്ടിയും ചേർത്തു മൂപ്പിച്ചു പായസത്തിൽ ചേർക്കണം.

∙ ചൂടാറിയ ശേഷം ഉപയോഗിക്കാം.

ADVERTISEMENT