പ്രിയ ഒരുക്കുന്നു ഗംഭീരരുചിയിൽ പാൽപ്പായസം; സൂപ്പര്‍ റെസിപ്പി
പ്രിയ ജയചന്ദ്രന്റെ മംഗല്യ കേറ്ററേഴ്സ് അറിയാത്തവർ തിരുവനന്തപുരത്തില്ലെന്നു തന്നെ പറയാം. സംഗീതസംവിധായകൻ ജയചന്ദ്രന്റെ ഭാര്യ പ്രിയ മംഗല്യയുടെ സാരഥ്യം ഏറ്റെടുക്കുന്നത് ജയചന്ദ്രന്റെ അമ്മ വിജയ നായരുടെ കൈയിൽ നിന്നാണ്. അമ്മയുടെ അതേ കണക്കുകളാണ് ഇന്നു പ്രിയയുടെ വഴികാട്ടി. പ്രിയ ഒരുക്കുന്നു ഗംഭീരരുചിയിൽ പാൽപ്പായസം.
പാല്‍പ്പായസം
ADVERTISEMENT
1. പാല്‍ – ഒരു ലീറ്റര്‍
വെള്ളം – അര ലീറ്റര്‍
ADVERTISEMENT
2. ചെമ്പാ പച്ചരി നുറുക്ക് – 50 ഗ്രാം
3. പഞ്ചസാര – 200 ഗ്രാം
ADVERTISEMENT
പാകം ചെയ്യുന്ന വിധം
∙ പാലും വെള്ളവും തിളപ്പിക്കുക. നന്നായിളക്കി കുറുകി വരുമ്പോള്‍ അരി ചേര്‍ക്കുക.
∙ അരി നന്നായി വെന്തു പതഞ്ഞു വരുമ്പോള്‍ പഞ്ചസാര ചേര്‍ക്കണം. അരി നന്നായി ഉടഞ്ഞു കുറുകുമ്പോള്‍ വാങ്ങാം.
∙ ആവശ്യമെങ്കില്‍ പഞ്ചസാരയുടെ അളവു കുറച്ച്, അര ടിന്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കാം.
ADVERTISEMENT