എത്ര കർശന ഡയറ്റ് നോക്കുന്നവരാണെങ്കിലും നോ പ്രോബ്ലം: ഈ പായസം ഹെൽത്തിയാണ് Healthy Payasam for Sadya
എത്ര കർശന ഡയറ്റ് നോക്കുന്നവരാണെങ്കിലും സദ്യ കഴിഞ്ഞ് ഇത്തിരി പായസം നിർബന്ധമാണ്. ഇത്തിരിയാക്കേണ്ട, വയറു നിറയെ കഴിക്കാം ഈ മത്തങ്ങപ്പായസം. കാലറി കുറഞ്ഞതും ഗുണമേന്മയേറിയതുമാണ് മത്തങ്ങ. 100 ഗ്രാം മത്തങ്ങയിൽ 26 കാലറി മാത്രമാണുള്ളത്. വൈറ്റമിൻ എ, ഇ, സി, അയൺ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

എത്ര കർശന ഡയറ്റ് നോക്കുന്നവരാണെങ്കിലും സദ്യ കഴിഞ്ഞ് ഇത്തിരി പായസം നിർബന്ധമാണ്. ഇത്തിരിയാക്കേണ്ട, വയറു നിറയെ കഴിക്കാം ഈ മത്തങ്ങപ്പായസം. കാലറി കുറഞ്ഞതും ഗുണമേന്മയേറിയതുമാണ് മത്തങ്ങ. 100 ഗ്രാം മത്തങ്ങയിൽ 26 കാലറി മാത്രമാണുള്ളത്. വൈറ്റമിൻ എ, ഇ, സി, അയൺ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. പ്രോട്ടീൻ കൂടി ഉള്ളതിനാൽ പോഷകഗുണം കൂടുതലാണ്.
മത്തങ്ങപ്പായസം
മത്തങ്ങ – 300 ഗ്രാം, കഷണങ്ങളാക്കിയത്, ശർക്കര – 200 ഗ്രാം, തേങ്ങയുടെ രണ്ടാം പാൽ – ഒരു കപ്പ്, ഒന്നാം തേങ്ങാപ്പാൽ – അരക്കപ്പ്, നെയ്യ് – രണ്ടു വലിയ സ്പൂൺ, ഉപ്പ് – ഒരു നുള്ള്, ഏലയ്ക്കാപ്പൊടി – രണ്ടു നുള്ള്, കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്
പാകംചെയ്യുന്ന വിധം
∙ മത്തങ്ങ കുക്കറിൽ പത്തു മിനിറ്റ് വേവിക്കുക. അതിനുശേഷം നന്നായി ഉടച്ചെടുക്കണം.
∙ കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും ഒരു വലിയ സ്പൂൺ നെയ്യിൽ വറുത്തു മാറ്റി വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ശർക്കരയും അരക്കപ്പ് വെള്ളവും ചേർത്തു പാനി തയാറാക്കുക.
∙ ശർക്കരപാനിയിലേക്ക് ഉടച്ച മത്തങ്ങ ചേർത്ത് വരട്ടിയെടുക്കുക. ബാക്കി നെയ്യ് കൂടി ചേർക്കാം.
∙ ഇതിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക. അതിനുശേഷം ഒന്നാം പാൽ ചേർത്ത് തിളയ്ക്കാൻ തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടിയും വറുത്തുവച്ച കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ചൂടോടെ വിളമ്പാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അനിത മോഹൻ
ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ
പ്രോഗ്രാം ഓഫിസർ
ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്