ഗോതമ്പു കൊണ്ടുണ്ടാക്കാം മധുരമൂറും ഗുലാബ് ജാമുൻ ..
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി - 1 കപ്പ്
പാൽപ്പൊടി - 1/ 4 കപ്പ്
ഏലയ്ക്കാപ്പൊടി - അര ടീ സ്പൂൺ
ബേക്കിംഗ് സോഡാ - 1/ 4 ടീ സ്പൂൺ
ഉപ്പ് പഞ്ചസാര - 2 കപ്പ്
വെള്ളം - 3 കപ്പ്
ഏലയ്ക്ക - 2 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം 2 കപ്പ് പഞ്ചസാരയും, 3 കപ്പ് വെള്ളവും, 2 ഏലയ്ക്ക ചതച്ചതും ചേർത്ത് ഷുഗർ സിറപ്പ് ഉണ്ടാക്കാം.. ഇത് രണ്ടു മിനുട്ടോളം തിളപ്പിക്കുക. മറ്റൊരു പാത്രത്തിൽ ഗോതമ്പ് പൊടിയും പാൽപ്പൊടിയും ഏലയ്ക്കാപ്പൊടിയും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക. അതിലേക്ക് അല്പം നെയ്യും ആവശ്യത്തിന് പാലും അല്പം ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. 4 മിനുട്ടോളം ഈ മാവ് കുഴച്ചെടുക്കണം ..10 മിനിറ്റ് വെച്ചതിനു ശേഷം വളരെ ചെറിയ ഉരുളകളായി മാവിനെ ഉരുട്ടി എടുക്കുക. ഉരുളകൾ ചെറു ചൂടുള്ള വെളിച്ചെണ്ണയിൽ ഇളക്കി വറുത്തെടുക്കുക. ഈ ഉരുളകൾ ചൂടുള്ള ഷുഗർ സിറപ്പിലേക്ക് ചേർക്കുക. 1 മണിക്കൂറോളം അടച്ചു വെക്കുക. ശേഷം മധുരത്തോടെ കഴിക്കാം ..