1. വൈറ്റ് ചോക്‌ലെറ്റ് – 500 ഗ്രാം

വെണ്ണ – 50 ഗ്രാം

ADVERTISEMENT

2. കണ്ടന്‍സ്ഡ് മില്‍ക്ക് – 200 ഗ്രാം

ഡെസിക്കേറ്റഡ് കോക്കനട്ട് – അര–മുക്കാല്‍ കപ്പ്

ADVERTISEMENT

നട്സ് നുറുക്കിയത് – കാല്‍ കപ്പ്

3. ഡെസിക്കേറ്റഡ് കോക്കനട്ട് – പാകത്തിന്    

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഏഴിഞ്ചു വട്ടത്തിലോ ചതുരത്തിലോ ഉള്ള പാന്‍ മയം പുരട്ടി വയ്ക്കുക.

∙ ചോക്‌ലെറ്റും വെണ്ണയും യോജിപ്പിച്ചു മൈക്രോവേവില്‍ വച്ചോ ഡബിള്‍ ബോയ്‌ലിങ് രീതിയിലോ ഉരുക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കാം.

∙ മിശ്രിതം തയാറാക്കിയ പാനിലൊഴിച്ച് ഒരു സ്പൂണ്‍ കൊണ്ടു മുകള്‍വശം നിരപ്പാക്കുക.

∙ ഇതിനു മുകളില്‍ ഡെസിക്കേറ്റഡ് കോക്കനട്ട് വിതറി സ്പൂണിന്റെ പിന്‍വശം കൊണ്ടു മെല്ലേ അമര്‍ത്തണം.

∙ ഫ്രിജില്‍ കുറഞ്ഞതു രണ്ടു മണിക്കൂര്‍ വച്ചു സെറ്റാകുമ്പോള്‍ പാനില്‍ നിന്നെടുത്ത് കഷണങ്ങളാക്കി അലങ്കരിച്ചു വിളമ്പാം. ആവശ്യമെങ്കില്‍ നട്സ് കൊണ്ടും അലങ്കരിക്കാം.    

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : അസീം കൊമാച്ചി.  പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമിന റഷീദ്, ആർട്ട് ഓഫ് ബേക്കിങ്, കണ്ണൂർ

ADVERTISEMENT