നാവിൽ അലിഞ്ഞു ചേരും ട്രെസ് ലെച്ചസ്
ആവശ്യമായ ചേരുവകൾ
1. മൈദ – അരക്കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
2. ഉപ്പില്ലാത്ത വെണ്ണ – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
3. മുട്ട – അഞ്ച്
വനില എക്സ്ട്രാക്ട് – അര ചെറിയ സ്പൂണ്‍
4. കൊഴുപ്പുള്ള പാൽ – രണ്ടു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
ഇവാപ്പറേറ്റഡ് മിൽക്ക് – ഒരു ടിൻ
5. ഹെവി വിപ്പിങ് ക്രീം – ഒന്നര കപ്പ്
പഞ്ചസാര – ഒരു കപ്പ്
വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 175 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ 9X13 ഇഞ്ചു വലുപ്പമുള്ള ബേക്കിങ് പാനിൽ മയം പുരട്ടി പൊടി തൂവി വയ്ക്കുക.
∙ വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു തേച്ചു മയപ്പെടുത്തുക. ഇതിലേക്ക് മുട്ടയും വനില എക്സ്ട്രാക്ടും ചേർത്തു നന്നായി അടിക്കുക. രണ്ടു വലിയ സ്പൂൺ വീതം മൈദ ഇടവിട്ടു ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
∙ ഇത് പാനിൽ ഒഴിച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്നു പുറത്തെടുത്ത് ഒരു ഫോർക്കു കൊണ്ട് അങ്ങിങ്ങായി കുത്തിയ ശേഷം ചൂടാറാൻ വയ്ക്കുക.
∙ നാലാമത്തെ ചേരുവ യോജിപ്പിച്ച് ചൂടാറിയ കേക്കിനു മുകളിൽ ഒഴിക്കുക.
∙ അഞ്ചാമത്തെ ചേരുവ നന്നായി അടിച്ച് കട്ടിയാകുമ്പോൾ കേക്കിനു മുകളിൽ ഒഴിക്കുക.ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം വിളമ്പാം.
Shreya Joseph, US