ചൂടോടെ സോസിനൊപ്പം വിളമ്പാം ഏപ്രിക്കോട്ട് സ്പഞ്ച്; കൊതിപ്പിക്കും രുചിയില്‍ സൂപ്പര്‍ റെസിപ്പി Easy Apricot Sponge Cake Recipe
ഏപ്രിക്കോട്ട് സ്പഞ്ച് 1. ഏപ്രിക്കോട്ട് അരിഞ്ഞത് – ഒരു കപ്പ് 2. മൈദ – ഒരു കപ്പ് ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ 3. റൊട്ടിപ്പൊടി – ഒന്നരക്കപ്പ് ഉപ്പ് – അര ചെറിയ സ്പൂൺ പഞ്ചസാര – രണ്ടു വലിയ സ്പൂൺ 4. പാൽ – മുക്കാൽ കപ്പ് വെണ്ണ ഉരുക്കിയത് – രണ്ടു ചെറിയ സ്പൂൺ 5. മുട്ടമഞ്ഞ – ഒരു മുട്ടയുടേത്, നന്നായി

ഏപ്രിക്കോട്ട് സ്പഞ്ച്
1. ഏപ്രിക്കോട്ട് അരിഞ്ഞത് – ഒരു കപ്പ്
2. മൈദ – ഒരു കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
3. റൊട്ടിപ്പൊടി – ഒന്നരക്കപ്പ്
ഉപ്പ് – അര ചെറിയ സ്പൂൺ
പഞ്ചസാര – രണ്ടു വലിയ സ്പൂൺ
4. പാൽ – മുക്കാൽ കപ്പ്
വെണ്ണ ഉരുക്കിയത് – രണ്ടു ചെറിയ സ്പൂൺ
5. മുട്ടമഞ്ഞ – ഒരു മുട്ടയുടേത്, നന്നായി അടിച്ചത്
സോസിന്
6. പഞ്ചസാര – അരക്കപ്പ്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഏപ്രിക്കോട്ട് അരിഞ്ഞത് വെള്ളം ചേർത്തു തിളപ്പിച്ചു മൃദുവാക്കണം. വേവിച്ച വെള്ളം ഊറ്റി ഒരു കപ്പ് അളന്നെടുത്തു മാറ്റിവയ്ക്കുക.
∙ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു വയ്ക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഒരു ബൗളിലാക്കുക.
∙ ഇതിലേക്ക് ഏപ്രിക്കോട്ട് ചേർത്തു യോജിപ്പിക്കുക.
∙ പാൽ ചൂടാക്കി വെണ്ണ ചേർത്തു നന്നായി ഇളക്കിയ ശേഷം മുട്ടമഞ്ഞ അടിച്ചതു ചേർത്തിളക്കി യോജിപ്പിക്കുക. ഇതു മൈദ മിശ്രിതത്തിൽ ചേർത്തിളക്കി നന്നായി യോജിപ്പിക്കണം.
∙ മയം പുരട്ടിയ മോൾഡിലാക്കി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഒരു മണിക്കൂർ വേവിക്കുക.
∙ ചൂടോടെ സോസിനൊപ്പം വിളമ്പാം.
∙ സോസ് തയാറാക്കാൻ ഏപ്രിക്കോട്ട് വേവിച്ച വെള്ളം ഒരു കപ്പ് എടുത്ത്, അതിൽ ആറാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കണം. നന്നായി കുറുകി വരുമ്പോൾ വാങ്ങുക.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ