നാടൻ രുചിയിൽ ഒരു പ്രീമിയം അനുഭവം; കശുമാങ്ങ വൈൻ
പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയെടുത്ത പ്രീമിയം കശുമാങ്ങ വൈൻ. കശുമാങ്ങയുടെ മധുരവും നേരിയ പുളിയും ചേർന്ന ഈ വൈൻ ഏത് ആഘോഷത്തിനും മാറ്റുകൂട്ടും. രാസവസ്തുക്കൾ ചേർക്കാത്തതിനാൽ ആരോഗ്യകരവുമാണ്. ആവശ്യമായ ചേരുവകൾ 1. കശുമാങ്ങ – ഒരു കിലോ, കഴുകിത്തുടച്ചത് ശർക്കര – ഒരു കിലോ, പൊടിച്ചത്

പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയെടുത്ത പ്രീമിയം കശുമാങ്ങ വൈൻ. കശുമാങ്ങയുടെ മധുരവും നേരിയ പുളിയും ചേർന്ന ഈ വൈൻ ഏത് ആഘോഷത്തിനും മാറ്റുകൂട്ടും. രാസവസ്തുക്കൾ ചേർക്കാത്തതിനാൽ ആരോഗ്യകരവുമാണ്.
ആവശ്യമായ ചേരുവകൾ
1. കശുമാങ്ങ – ഒരു കിലോ, കഴുകിത്തുടച്ചത്
ശർക്കര – ഒരു കിലോ, പൊടിച്ചത്
തിളപ്പിച്ചാറിയ വെള്ളം – ഒരു ലീറ്റർ
2. ഗോതമ്പ് – അരക്കപ്പ്, കഴുകി ചതച്ചത്
ഏലയ്ക്ക – 10, ചതച്ചത്
ഗ്രാമ്പൂ – എട്ട്, ചതച്ചത്
കറുവാപ്പട്ട – മൂന്നു കഷണം, ചതച്ചത്
കുരുമുളക്– ഒന്നര ചെറിയസ്പൂൺ
തിപ്പലി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ഭരണിയിലാക്കി 21 ദിവസം മൂടിക്കെട്ടി വയ്ക്കുക. ഇടയ്ക്കു തടി സ്പൂൺ കൊണ്ട് രണ്ടു തവണ ഇളക്കി വയ്ക്കണം.
∙ 21ആം ദിവസം തുണിയിലൂടെ അരിച്ച് നന്നായി പിഴിഞ്ഞെടുക്കുക.
∙ ഇതു ഭരണിയിൽ തിരിച്ചൊഴിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് 20 ദിവസം മൂടിക്കെട്ടി വയ്ക്കണം.
∙ 20 ആം ദിവസം അരിച്ചെടുത്ത് 20 ദിവസം കൂടി കഴിഞ്ഞ ശേഷം വൈൻ ഉപയോഗിക്കാം.