ആരോഗ്യവും രുചിയും ഒന്നിച്ചൊരു പരീക്ഷണം; ബനാന ഐസ്ക്രീം
വീട്ടിൽ തന്നെ ഉണ്ടാക്കിയ നാടൻ പഴം ഐസ്ക്രീം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിക്കൂട്ട് ആവശ്യമായ ചേരുവകൾ നേന്ത്രപ്പഴം - 2 അണ്ടിപ്പരിപ്പ്- 15 എണ്ണം ഉണക്കമുന്തിരി- 20 എണ്ണം നെയ്യ് - 1 ടേബിൾസ്പൂൺ ചോക്ലേറ്റ് സിറപ്പ് - 2 ടേബിൾസ്പൂൺ കറുവപ്പട്ട- പൊടിച്ചത് മിൽക്‌മൈഡ് - 2 ടേബിൾസ്പൂൺ

വീട്ടിൽ തന്നെ ഉണ്ടാക്കിയ നാടൻ പഴം ഐസ്ക്രീം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിക്കൂട്ട്
ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം - 2
അണ്ടിപ്പരിപ്പ്- 15 എണ്ണം
ഉണക്കമുന്തിരി- 20 എണ്ണം
നെയ്യ് - 1 ടേബിൾസ്പൂൺ
ചോക്ലേറ്റ് സിറപ്പ് - 2 ടേബിൾസ്പൂൺ
കറുവപ്പട്ട- പൊടിച്ചത്
മിൽക്‌മൈഡ് - 2 ടേബിൾസ്പൂൺ
ഐസ്ക്രീം - 2 സ്കൂപ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും പഴവും ചേർത്തു നന്നായി വഴറ്റി എടുക്കുക. അതിലേക്ക് കറുവപ്പട്ട പൊടിച്ചത് അല്പം ചേർത്തുകൊടുക്കാം. നന്നായി മിക്സ് ചെയ്തെടുക്കാം. ചൂട് കുറയാൻ വെക്കുക.
ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അലങ്കരിക്കാം.അതിലേക്ക് തയ്യാറാക്കി വെച്ച പഴം കുറച്ച് ഇട്ടുകൊടുക്കുക. അടുത്ത ലെയറായി ഐസ്ക്രീമും മിൽക്ക് മെയ്‌ഡും ചേർക്കുക. ഇത് തുടരുക.
ഗ്ലാസിന്റെ മുകൾ ഭാഗത്ത് ഒരു സ്കൂപ് ഐസ്ക്രീം കൂടി വെച്ച് അലങ്കരിക്കാം..