അരിപ്പൊടിയും തേങ്ങാപ്പാലും ശർക്കരയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പരമ്പരാഗത കേരളീയ വിഭവമാണ് കിണ്ണത്തപ്പം. എണ്ണയില്ലാതെ ആവിയിൽ വേവിക്കുന്നതിനാൽ ഒരു ആരോഗ്യകരമായ പലഹാരമാണിത്. ആവശ്യമായ ചേരുവകൾ 1.പച്ചരി – ഒരു കപ്പ് 2.തേങ്ങാപ്പാൽ – രണ്ടരക്കപ്പ് പഞ്ചസാര – നാലു വലിയ സ്പൂൺ ഉപ്പ് – കാൽ ചെറിയ സ്പൂൺ

അരിപ്പൊടിയും തേങ്ങാപ്പാലും ശർക്കരയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പരമ്പരാഗത കേരളീയ വിഭവമാണ് കിണ്ണത്തപ്പം. എണ്ണയില്ലാതെ ആവിയിൽ വേവിക്കുന്നതിനാൽ ഒരു  ആരോഗ്യകരമായ പലഹാരമാണിത്. 

ആവശ്യമായ ചേരുവകൾ 
1.പച്ചരി – ഒരു കപ്പ്
2.തേങ്ങാപ്പാൽ – രണ്ടരക്കപ്പ്
പഞ്ചസാര – നാലു വലിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് കുതിർത്തത് – ഒരു ചെറിയ സ്പൂൺ
3.ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙പച്ചരി ആറു മണിക്കൂർ കുതിർത്തു വയ്ക്കണം.
∙കുതിർത്ത പച്ചരിയിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ഇതു രണ്ടു തവണ അരിപ്പയിലൂടെ അരിച്ചെടുക്കണം.
∙ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതു ചേർത്തു നന്നായി യോജിപ്പിക്കണം.
∙മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 15 മിനിറ്റ് വേവിച്ചെടുക്കണം.
∙നന്നായി ചൂടാറിയ ശേഷം മുറിച്ചെടുക്കാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
Kinnaathappam: A Delicious and Healthy Kerala Steamed Cake:

Kinnaathappam is a traditional Kerala steamed cake made with rice flour, coconut milk, and jaggery, offering a healthy, oil-free snack. This delicious dessert is prepared by steaming rice flour batter infused with coconut milk and jaggery until perfectly cooked.

ADVERTISEMENT