പപ്പായയും തേങ്ങാപ്പാലും ചേർന്നൊഴുകുന്ന സ്വാദ്, പപ്പായ പ്രഥമൻ
പഴുത്ത പപ്പായ വേവിച്ച് ഉടച്ച്, ശർക്കരപ്പാനിയിൽ വരട്ടി, രണ്ടാം പാലും ഒന്നാം പാലും ചേർത്ത് തയ്യാറാക്കിയ പപ്പായ പ്രഥമൻ. നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കൂടി ചേരുമ്പോൾ ഉഗ്രൻ പായസം തയ്യാറായി ആവശ്യമായ ചേരുവകൾ 1. നന്നായി പഴുത്ത പപ്പായ – 225 ഗ്രാം 2. നെയ്യ് – 75 മില്ലി 3. ശർക്കര – 750 ഗ്രാം,

പഴുത്ത പപ്പായ വേവിച്ച് ഉടച്ച്, ശർക്കരപ്പാനിയിൽ വരട്ടി, രണ്ടാം പാലും ഒന്നാം പാലും ചേർത്ത് തയ്യാറാക്കിയ പപ്പായ പ്രഥമൻ. നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കൂടി ചേരുമ്പോൾ ഉഗ്രൻ പായസം തയ്യാറായി
ആവശ്യമായ ചേരുവകൾ
1. നന്നായി പഴുത്ത പപ്പായ – 225 ഗ്രാം
2. നെയ്യ് – 75 മില്ലി
3. ശർക്കര – 750 ഗ്രാം, ഉരുക്കിയത്
4. ഏലയ്ക്കാപ്പൊടി, ജീരകംപൊടി,
ചുക്കുപൊടി – ഒരു നുള്ള്
5. തേങ്ങാപ്പാൽ – 250 മില്ലി
6. കശുവണ്ടിപ്പരിപ്പ് – 40 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ പപ്പായ തൊലി കളഞ്ഞ് ഉടച്ചു വയ്ക്കുക.
∙ പാനിൽ നെയ്യ് ചേർത്തു പപ്പായ വഴറ്റണം.
. നന്നായി വെന്തു പച്ചമണം മാറുമ്പോൾ ശർക്കര ചേർത്തു നന്നായി ഇളക്കുക.
. ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തിളക്കണം.
∙ നന്നായി കുറുകുമ്പോൾ തേങ്ങാപ്പാൽ ചേർത്തു വാങ്ങണം.
∙ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി ചൂടോടെ വിളമ്പാം.