ഓട്‌സ് കഴിക്കാൻ മടിയാണെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ
ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ അനുയോജ്യമായ സ്മൂത്തിയാണിത്. ഓട്‌സിലെ നാരുകളും പഴത്തിലെ പൊട്ടാസ്യവും ചേർന്ന് ദഹനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ആവശ്യമായ ചേരുവകൾ ഓട്‌സ് - 4 ടേബിൾസ്പൂൺ നേന്ത്രപ്പഴം - 1 എണ്ണം

ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ അനുയോജ്യമായ സ്മൂത്തിയാണിത്. ഓട്‌സിലെ നാരുകളും പഴത്തിലെ പൊട്ടാസ്യവും ചേർന്ന് ദഹനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
ഓട്‌സ് - 4 ടേബിൾസ്പൂൺ
നേന്ത്രപ്പഴം - 1 എണ്ണം
തണുത്ത പാൽ - 1 കപ്പ്
ഈന്തപ്പഴം - 4 എണ്ണം
പീനട്ട് ബട്ടർ - 1 ടേബിൾസ്പൂൺ
കറുവപ്പട്ട പൊടി - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
. ഓട്‌സ് ചൂടുവെള്ളത്തിലോ പാലിലോ 10 മിനിറ്റ് കുതിർത്ത് വെക്കുക.
. ഒരു മിക്‌സി ജാറിലേക്ക് അരിഞ്ഞ പഴം, കുതിർത്ത ഓട്‌സ്, കുരു കളഞ്ഞ ഈന്തപ്പഴം, പാൽ എന്നിവ ചേർക്കുക.
. ഇതിലേക്ക് പീനട്ട് ബട്ടറും ഒരു നുള്ള് കറുവപ്പട്ടപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക.
. നല്ല ക്രീം പരുവത്തിലായാൽ ഒരു ഗ്ലാസ്സിലേക്ക് മാറ്റി തണുപ്പോടെ കഴിക്കാം.