ആരോഗ്യകരവും രുചികരവുമായ ഹോംമേഡ് ഫ്രൂട്ട് സാലഡ് ലോലി
വിവിധയിനം പഴങ്ങൾ ചേർത്ത് തയ്യാറാക്കിയ ഈ ഫ്രൂട്ട് സാലഡ് ലോലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഐസ്ക്രീമിന് പകരം കസ്റ്റാർഡ്/പാൽ ചേർത്തും ഇത് തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ 1. കിവി – ഒരു ചെറുത്, തൊലി കളഞ്ഞു വട്ടത്തിൽ കനം കുറച്ചരിഞ്ഞത് 2. സ്ട്രോബെറി – ഒരു വലുത്, നീളത്തിൽസ്ലൈസ്

വിവിധയിനം പഴങ്ങൾ ചേർത്ത് തയ്യാറാക്കിയ ഈ ഫ്രൂട്ട് സാലഡ് ലോലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഐസ്ക്രീമിന് പകരം കസ്റ്റാർഡ്/പാൽ ചേർത്തും ഇത് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
1. കിവി – ഒരു ചെറുത്, തൊലി കളഞ്ഞു വട്ടത്തിൽ കനം കുറച്ചരിഞ്ഞത്
2. സ്ട്രോബെറി – ഒരു വലുത്, നീളത്തിൽസ്ലൈസ് ചെയ്തത്
3. മാതളനാരങ്ങ– ഒന്നിന്റെ പകുതി,അല്ലികളാക്കിയത്
4. കറുത്ത മുന്തിരി –അരക്കപ്പ്, ഓരോന്നായി അടർത്തി കുരു കളഞ്ഞത്
5. നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്
വെള്ളം – നാലു കപ്പ്
പഞ്ചസാര – പാകത്തിന്
പുതിനയില – രണ്ട് ഇല
ഇഞ്ചി – ഒരു ചെറിയ കഷണം
പാകം ചെയ്യുന്ന വിധം
. പഴങ്ങൾ ഓരോന്നും വെവ്വേറെ തയ്യാറാക്കി വയ്ക്കുക.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ച് അരിച്ചെടുക്കണം.
∙ ഓരോ ഐസ് ലോലിമോൾഡിലും കിവി, സ്ട്രോബെറി എന്നിവയുടെ ഓരോ കഷ്ണവും രണ്ടോ മൂന്നോ മുന്തിരിയും ഏതാനും അല്ലി മാതളനാരങ്ങയും വച്ച ശേഷം ഇതിലേക്കു തയ്യാറാക്കിയ ജ്യൂസ് ഒഴിക്കുക.
∙ ഫ്രീസറിൽ വച്ചു പത്തു മണിക്കൂർ സെറ്റ് ചെയ്യണം