സമ്മർ സ്പെഷ്യൽ തണുത്ത മധുരം, കാരറ്റ് കസ്റ്റാർഡ് മിൽക്ക് ഷേക്ക്
ചൂടിനെ പ്രതിരോധിക്കാൻ തണുത്തൊരു കാരറ്റ് കസ്റ്റാർഡ് ഷേക്ക്. ഹെൽത്തിയുമാണ്, ഒപ്പം അതീവ രുചികരവും. വിറ്റാമിനുകളാൽ സമ്പന്നമായ കാരറ്റും, നാവിൽ അലിഞ്ഞുചേരുന്ന കസ്റ്റാർഡും ആയതുകൊണ്ട് തന്നെ ഡയറ്റിലുള്ളവർക്കും ധൈര്യമായി കുടിക്കാം. ആവശ്യമായ സാധനങ്ങൾ ക്യാരറ്റ് - 2 എണ്ണം (ചെറുതായി അരിഞ്ഞത്) പാൽ - 1 ലിറ്റർ

ചൂടിനെ പ്രതിരോധിക്കാൻ തണുത്തൊരു കാരറ്റ് കസ്റ്റാർഡ് ഷേക്ക്. ഹെൽത്തിയുമാണ്, ഒപ്പം അതീവ രുചികരവും. വിറ്റാമിനുകളാൽ സമ്പന്നമായ കാരറ്റും, നാവിൽ അലിഞ്ഞുചേരുന്ന കസ്റ്റാർഡും ആയതുകൊണ്ട് തന്നെ ഡയറ്റിലുള്ളവർക്കും ധൈര്യമായി കുടിക്കാം.
ആവശ്യമായ സാധനങ്ങൾ
ക്യാരറ്റ് - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പാൽ - 1 ലിറ്റർ
കസ്റ്റർഡ് പൗഡർ - 2 ടേബിൾ സ്പൂൺ
പഞ്ചസാര - ആവശ്യമായത്
ഏലയ്ക്ക - 2 എണ്ണം
നട്സ്/ഫ്രൂട്ട്സ്: അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
. അരിഞ്ഞ ക്യാരറ്റ് അല്പം വെള്ളമോ പാലോ ചേർത്ത് നന്നായി വേവിച്ചെടുക്കുക.
. തണുത്ത ശേഷം ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
. ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക.
. കസ്റ്റാർഡ് പൗഡർ അല്പം തണുത്ത പാലിൽ കട്ടകളില്ലാതെ കലക്കി വെക്കുക.
. തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് ഈ കസ്റ്റാർഡ് മിശ്രിതം പതുക്കെ ഒഴിച്ച് തുടർച്ചയായി ഇളക്കുക.
. പാൽ കുറച്ച് കട്ടിയാകുന്നത് വരെ ചൂടാക്കുക.
. കട്ടിയായ പാൽ തണുത്ത ശേഷം അതിലേക്ക് നേരത്തെ അടിച്ചുവെച്ച ക്യാരറ്റ് പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുകയോ മിക്സിയിൽ ഒന്നുകൂടി അടിച്ചെടുക്കുകയോ ചെയ്യുക.
. ഇത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
. വിളമ്പുന്നതിന് മുമ്പ് മുകളിൽ നട്സോ ഫ്രൂട്ട്സോ ചേർക്കുന്നത് കൂടുതൽ രുചി നൽകും.