മിൽക്കി നാരങ്ങാവെള്ളത്തിന്റെ മാജിക്, ക്രീമി ബ്രസീലിയൻ ലെമണേഡ് Easy & Quick Brazilian Lemonade Drink
ബ്രസീലിയൻ ലെമണേഡ് എന്നത് സാധാരണ നാരങ്ങാവെള്ളത്തിൽ നിന്നും വ്യത്യസ്തമായി, ചെറുനാരങ്ങയുടെ തൊലിയും വെള്ളവും പഞ്ചസാരയും ചേർത്ത് അടിച്ചെടുത്ത ശേഷം ക്രീമും ഫ്രോത്തി ടെക്സ്ചറും നൽകാനായി മധുരമുള്ള കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് തയ്യാറാക്കുന്ന ഒരു പാനീയമാണ്. ഇതിൻ്റെ തയ്യാറാക്കൽ രീതിയിൽ, നാരങ്ങ കഷ്ണങ്ങളായി മുറിച്ച് തൊലിയോടെ തന്നെ പഞ്ചസാരയും വെള്ളവും ചേർത്ത് അടിച്ചെടുത്ത് അരിച്ചെടുത്ത ശേഷം, ഈ അരിച്ചെടുത്ത നീരിലേക്ക് ബാക്കി വെള്ളം, കണ്ടൻസ്ഡ് മിൽക്ക്, ഐസ് ക്യൂബുകൾ എന്നിവ ചേർത്ത് നന്നായി പതയുന്നത് വരെ വീണ്ടും അടിച്ചെടുത്ത് വിളമ്പുന്നു.

ബ്രസീലിയൻ ലെമണേഡ് എന്നാൽ വെറുമൊരു നാരങ്ങാവെള്ളമല്ല. ചെറുനാരങ്ങയുടെ തൊലിയോടെ വെള്ളവും പഞ്ചസാരയും ചേർത്ത് അടിച്ചെടുത്ത ശേഷം, അതിലേക്ക് മധുരമുള്ള കണ്ടൻസ്ഡ് മിൽക്ക് ചേർക്കുന്നു. ഇത് പാനീയത്തിന് നല്ല ക്രീമിയും ഫ്രോത്തിയുമായ ടെക്സ്ചർ നൽകുന്നു
ആവശ്യമായ ചേരുവകൾ
ചെറുനാരങ്ങ - 2 എണ്ണം
കണ്ടൻസ്ഡ് മിൽക്ക് - 3 ടേബിൾ സ്പൂൺ
പഞ്ചസാര - 4 ടേബിൾ സ്പൂൺ
വെള്ളം - 2 കപ്പ്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. നാരങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഓരോന്നും നാലോ എട്ടോ കഷ്ണങ്ങളായി മുറിക്കുക.
. ഒരു മിക്സിയുടെ ജാറിൽ ചെറുനാരങ്ങ കഷ്ണങ്ങളും, പഞ്ചസാരയും,1 കപ്പ് തണുത്ത വെള്ളവും ചേർക്കുക.
. 10 മുതൽ 15 സെക്കൻഡ് വരെ മാത്രം അടിച്ചെടുക്കുക.
. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മാറ്റിവെക്കുക.
. അരിച്ചെടുത്ത നീര് വീണ്ടും മിക്സിയിലിടുക. ഇതിലേക്ക് ബാക്കി 1 കപ്പ് വെള്ളവും, കണ്ടൻസ്ഡ് മിൽക്കും, ഐസ് ക്യൂബുകളും ചേർക്കുക.
. നന്നായി പതയുന്നത് വരെ അരച്ചെടുക്കുക.
. ഗ്ലാസുകളിൽ ഐസ് ക്യൂബ്സ് ഇട്ട്, തയാറാക്കി വെച്ച ബ്രസീലിയൻ ലെമനേഡ് ഒഴിച്ച് വിളമ്പാം.