സ്ട്രോബെറിയുടെയും ക്രീമിന്റെയും ഒരു മികച്ച കോമ്പിനേഷൻ, സ്ട്രോബെറി പനാകോട്ട Homemade Creamy Strawberry Panna Cotta
ഈ ലേഖനം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ക്രീമിയായ സ്ട്രോബെറി പനാകോട്ടയെക്കുറിച്ചാണ് വിശദീകരിക്കുന്നത്, ഇത് വാരാന്ത്യങ്ങളിൽ വിരുന്നൊരുക്കാൻ അനുയോജ്യമാണ്. സ്ട്രോബെറി, പാൽ, ക്രീം, പഞ്ചസാര, ജെലറ്റിൻ, വാനില എസൻസ് എന്നിവയാണ് പ്രധാന ചേരുവകൾ. ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം, പാൽ, ക്രീം, പഞ്ചസാര എന്നിവ ചൂടാക്കി അതിലേക്ക് ജെലറ്റിൻ ചേർത്ത് അലിയിപ്പിക്കണം. ഇതിലേക്ക് വാനില എസൻസും അടിച്ചെടുത്ത സ്ട്രോബെറിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മോൾഡുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് ഉറപ്പിച്ചെടുക്കണം. വിളമ്പുമ്പോൾ, മോൾഡ് ചെറുതായി ചൂടുവെള്ളത്തിൽ മുക്കിയെടുത്ത്, അലങ്കരിക്കാനായി മാറ്റിവെച്ച സ്ട്രോബെറി സോസ് മുകളിൽ ഒഴിക്കുകയും സ്ട്രോബെറി കൊണ്ട് അലങ്കരിക്കുകയും ചെയ്യാം.

വീക്കെൻഡുകൾ സ്പെഷ്യൽ ആക്കാൻ ഏറ്റവും അനുയോജ്യമായ ഒരു കിടിലൻ പുഡ്ഡിംഗ്. പുറത്തുനിന്നും വാങ്ങുന്നതുപോലെ വളരെ ക്രീമിയായ സ്ട്രോബെറി പനാകോട്ട വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
1. ജെലറ്റിൻ – അര ചെറിയ സ്പൂൺ
തണുത്ത വെള്ളം – രണ്ടു വലിയ സ്പൂൺ
2. സ്ട്രോബെറി – 15, കഷണങ്ങളാക്കിയത്
പഞ്ചസാര – കാൽ കപ്പ്
3. പാൽ – കാൽ കപ്പ്
ക്രീം – കാൽ കപ്പ്
പഞ്ചസാര – ഒരു വലിയ സ്പൂൺ
4. വനില എസ്സൻസ് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ജെലറ്റിൻ ഒരു ബൗളിലാക്കി വെള്ളമൊഴിച്ച് അഞ്ചു മിനിറ്റ് വയ്ക്കുക.
∙ സ്ട്രോബെറി പഞ്ചസാര ചേർത്തടിച്ചു മയപ്പെടുത്തി വയ്ക്കണം.
. ഇതിൽ നിന്നു കാൽ ഭാഗം അലങ്കരിക്കാനായി മാറ്റി വയ്ക്കുക.∙
. മൂന്നാമത്തെ ചേരുവ ഒരു സോസ്പാനിലാക്കി അടുപ്പത്തു വച്ചു ചൂടാക്കുക.
. ചെറുതീയിലാക്കി ഇതിലേക്കു ജെലറ്റിനും ചേർത്തു തുടരെയിളക്കി, ജെലറ്റിൻ അലിയുമ്പോൾ വാങ്ങി ചൂടാറാനായി 10 മിനിറ്റ് വയ്ക്കണം.
∙ ഇതിലേക്കു വനില എസ്സൻസും സ്ട്രോബെറി അരച്ചതും ചേർത്തിളക്കി യോജിപ്പിക്കുക.
∙ സെറ്റ് ചെയ്യാനുള്ള മോൾഡുകളിലാക്കി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക.
∙ വിളമ്പാൻ നേരം മോൾഡ് പുറത്തെടുത്തു ചൂടുവെള്ളത്തിൽ മുക്കി മുകളിൽ മാറ്റി വച്ച സോസ് ഒഴിക്കുക.
∙ സ്ട്രോബെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.