ഇതൊരു രുചികരവും തയ്യാറാക്കാൻ എളുപ്പവുമായ മധുര പലഹാരമാണ്. ഇതിൽ ഫ്രഷ് പഴങ്ങൾ, ക്രീമി മിൽക്ക്, ഐസ്ക്രീം എന്നിവയെല്ലാം ഉൾപ്പെടുന്നു. മൈദ, മുട്ട, വെള്ളം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ കനം കുറഞ്ഞ പാൻകേക്ക്, കാരമലൈസ് ചെയ്ത പഴങ്ങൾ (പൈനാപ്പിൾ, ഏത്തപ്പഴം, മാമ്പഴം), പാൽ, മുട്ട, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തുള്ള പാൽക്കൂട്ട് എന്നിവ ലെയറുകളായി ബേക്കിംഗ് ട്രേയിൽ നിരത്തി, ചെറുതീയിൽ ബേക്ക് ചെയ്തെടുക്കുന്നു. ഈ രുചികരമായ മധുര പലഹാരം അവൽ മിൽക്കിനും വാനില ഐസ്ക്രീമിനും ഒപ്പം വിളമ്പാം.

ഫ്രഷ് പഴങ്ങളും, അതിലേക്ക് ഒഴിച്ച ക്രീമി മിൽക്കും, മുകളിൽ ഐസ്ക്രീമിന്റെ ഒരു സ്കൂപ്പും ചേരുമ്പോൾ ലഭിക്കുന്ന അനുഭൂതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. മൈദ - ഒരു കപ്പ്
മുട്ട - ഒന്ന്
വെള്ളം – ഒന്നരക്കപ്പ്
ഉപ്പ് – പാകത്തിന്
ഏലയ്ക്കപ്പൊടി - അര ചെറിയ സ്പൂൺ
2. നെയ്യ് – പാകത്തിന്
3. പഞ്ചസാര - രണ്ടു വലിയ സ്പൂൺ
4. പൈനാപ്പിൾ കഷണങ്ങളാക്കിയത് - കാല്‍ കപ്പ്
5. ഏത്തപ്പഴം കഷണങ്ങളാക്കിയത് - ഒന്നേകാല്‍ കപ്പ്
മാമ്പഴം കഷണങ്ങളാക്കിയത് - കാല്‍ കപ്പ്
6. പാൽ - ഒന്നരക്കപ്പ്
മുട്ട - നാല്
കണ്ടന്‍സ്ഡ് മില്‍ക്ക് - കാല്‍ കപ്പ്
7. ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത എന്നിവ വറുത്തത് - ഒരു വലിയ സ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - അര ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ കട്ടയില്ലാതെ യോജിപ്പിച്ചു മാവു തയ്യാറാക്കുക.
∙ പാൻ ചൂടാക്കി, ഓരോ തവി മാവു വീതം ഒഴിച്ചു കനം കുറച്ചു ദോശ പോലെ പരത്തി, നെയ്യ് പുരട്ടി തിരിച്ചും മറിച്ചുമിട്ടു ചുട്ടു പാൻ കേക്ക് തയാറാക്കണം.
∙ പാനില്‍ നെയ്യ് ചൂടാക്കി പഞ്ചസാര കാരമലൈസ് ചെയ്ത ശേഷം പൈനാപ്പിൾ ചേർത്തു ഇളക്കി ചേർക്കുക.
. ഇതിലേക്കു മാമ്പഴവും ഏത്തപ്പഴവും ചേര്‍ത്ത് എല്ലാം കൂടി കാരമലൈസ് ചെയ്യുക.
∙ ആറാമത്തെ ചേരുവ അടിച്ച ശേഷം കാരമലൈസ് ചെയ്ത പഴങ്ങളും ഏഴാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക. ഇതാണ് പാൽക്കൂട്ട്.
∙ ബേക്കിങ് ട്രേയില്‍ നെയ്യ് പുരട്ടി ഒരു തവി പാൽക്കൂട്ട് ഒഴിച്ചു കൊടുക്കുക.
∙ ഇതിനു മുകളിൽ പാൻകേക്ക് വച്ച് വീണ്ടും പാൽക്കൂട്ടൊഴിക്കുക.
. ഇതേ പോലെ പല ലെയറുകളായി സെറ്റ് ചെയ്യുക.
. ഏറ്റവും മുകളിൽ പാൽക്കൂട്ടു വരണം.
∙ ചുവടുകട്ടിയുള്ള തവ ചൂടാക്കി അതിനു മുകളിൽ ബേക്കിങ് ട്രേയിൽ വച്ച് ഒട്ടും ആവി പോകാതെ 25 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്യുക.
∙ ചെറുതായി മുറിച്ച്, അവൽ മിൽക്കിനും വനില ഐസ്ക്രീമിനും ഒപ്പം വിളമ്പാം.

ADVERTISEMENT
Layered Pancake and Fruit Delight:

Fruits, cream, and ice cream combine for an irresistible dessert loved by all ages. This easy-to-make dish starts with preparing thin pancakes using flour, eggs, and water. Caramelized fruits, including pineapple, banana, and mango, are then mixed with a creamy custard-like base.

ADVERTISEMENT