ഇറ്റാലിയൻ രുചിയിൽ ഒരു നാടൻ പരീക്ഷണം,പനീർ തിരാമിസു Indulge in a Guilt-Free Paneer Tiramisu
പനീർ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വളരെ രുചികരവും ആരോഗ്യകരവുമായ ഒരു തിറാമിസു റെസിപ്പിയാണ് ഇത്. ഇതിൽ കാപ്പിയുടെ കടുപ്പവും പനീറിന്റെ മൃദുലമായ ഘടനയും ചേരുമ്പോൾ ഒരു പ്രത്യേക രുചി ലഭിക്കുന്നു. റെസ്കുകൾ കാപ്പിയിൽ മുക്കി, അതിന് മുകളിൽ പനീർ, ക്രീം, തേൻ, ചീസ് എന്നിവ ചേർത്ത മിശ്രിതം ലെയർ ചെയ്ത് തണുപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അവസാനം കൊക്കോ പൗഡർ വിതറി വിളമ്പാവുന്ന ഈ വിഭവം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡെസേർട്ട് ഓപ്ഷനാണ്.

പനീർ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹെൽത്തി തിറാമിസു റെസിപ്പി. കാപ്പിയുടെ കടുപ്പവും പനീറിന്റെ ക്രീമി ഘടനയും ഇതിന് പ്രത്യേക രുചി നൽകുന്നു.
ആവശ്യമായ സാധനങ്ങൾ
പനീർ: 200 ഗ്രാം
റസ്ക്: 16 കഷ്ണം
ഫ്രഷ് ക്രീം -
ചീസ് - 2 ടീസ്പൂൺ
വാനില എസ്സൻസ് - 1/2 ടീസ്പൂൺ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി: 2 ചെറിയ സ്പൂൺ
ചൂടുവെള്ളം: ആവശ്യത്തിന്
തേൻ : 4 വലിയ സ്പൂൺ
കൊക്കോ പൗഡർ: അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
. കാപ്പിപ്പൊടിയും അല്പം ചൂടുവെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.
. ഒരു മിക്സിയുടെ ജാറിലേയ്ക്ക് പനീർ, തേൻ, ചീസ്, ഫ്രഷ് ക്രീം, വാനില എസ്സൻസ് എന്നിവ ചേർത്ത് കട്ടകളില്ലാതെ നല്ല മിനുസമുള്ള പേസ്റ്റ് പോലെ അരച്ചെടുക്കുക..
. ഓരോ റസ്ക്കും തയ്യാറാക്കി വെച്ച കാപ്പി വെള്ളത്തിൽ ഏതാനും സെക്കൻഡ് മുക്കി എടുക്കുക.
. ഒരു പാത്രത്തിന്റെ അടിയിൽ ഈ കാപ്പിയിൽ മുക്കിയ റസ്‌ക്കുകൾ നിരത്തുക.
. ഇതിനു മുകളിലായി അരച്ചു വെച്ചിരിക്കുന്ന പനീർ മിശ്രിതം സമമായി പരത്തി ഒഴിക്കുക.
. ഇതുപോലെ വീണ്ടും ബ്രെഡും പനീർ മിശ്രിതവും വെച്ച് അടുത്ത ലെയറുകൾ തയ്യാറാക്കാം.
. ഇത് 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
. വിളമ്പുന്നതിന് മുൻപ് ഇതിനു മുകളിൽ കൊക്കോ പൗഡർ വിതറുക.