കരിക്കിന്റെ സ്വാഭാവിക മധുരവും കട്ടിപ്പാലും ചേർത്തുണ്ടാക്കുന്ന ഇളനീർ പായസം വിശേഷ ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ മികച്ച ഒരു തണുത്ത വിഭവമാണ്. പാൽ കുറുകിയെടുത്ത ശേഷം കണ്ടൻഡ് മിൽക്കും പഞ്ചസാരയും ചേർത്ത്, അരച്ചെടുത്ത ഇളനീർ പൾപ്പും കഷ്ണങ്ങളും കട്ടിയുള്ള തേങ്ങാപ്പാലും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഒടുവിൽ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം ഇത് വിളമ്പാവുന്നതാണ്.

കരിക്കിന്റെ സ്വാഭാവിക മധുരവും, കട്ടിപ്പാലും, കരിക്കിൻ കഷ്ണങ്ങളും ചേർത്തുണ്ടാക്കുന്ന ഈ തണുത്ത ഇളനീർ പായസം കഴിച്ചാൽ പിന്നെ മറ്റൊന്നും ഓർക്കില്ല. വിശേഷ ദിവസങ്ങളിൽ ഈ സ്പെഷ്യൽ വിഭവം ട്രൈ ചെയ്തു നോക്കൂ.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ഇളനീർ പൾപ്പ് - 2 മുതൽ 3 കപ്പ്
ഇളനീർ വെള്ളം - 1/2 മുതൽ 1 കപ്പ്|
പാൽ - 2 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ - 1 കപ്പ്
കണ്ടൻഡ് മിൽക്ക് -1/2 കപ്പ്
പഞ്ചസാര - 4 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
നെയ്യ് -1-2 ടേബിൾസ്പൂൺ
കശുവണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്

ADVERTISEMENT

പാചകം ചെയ്യുന്ന വിധം
. ഒരു കട്ടി കൂടിയ പാത്രത്തിൽ 2 കപ്പ് പാൽ ഒഴിച്ച് മീഡിയം തീയിൽ തിളപ്പിക്കുക. പാൽ പകുതിയായി വറ്റുന്നത് വരെ കുറുകാൻ അനുവദിക്കുക.
. കുറുകിയ പാലിലേക്ക് കണ്ടൻഡ് മിൽക്കും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി ലയിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് പാൽ പൂർണ്ണമായും തണുക്കാൻ മാറ്റിവെക്കുക
. ഒരു മിക്സി ജാറിൽ ഇളനീറിന്റെ പൾപ്പും അല്പം ഇളനീർ വെള്ളവും ചേർത്ത് അധികം അരഞ്ഞുപോകാതെ പൊടിച്ചെടുക്കുക. ബാക്കി പൾപ്പ് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക.
. ഒരു ചെറിയ പാനിൽ അല്പം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മാറ്റിവെക്കുക.
. പൂർണ്ണമായി തണുത്ത പാലിലേക്ക് അരച്ചെടുത്ത ഇളനീർ പേസ്റ്റ്, ചെറുതായി മുറിച്ചു വെച്ച ഇളനീർ കഷണങ്ങൾ, കട്ടിയുള്ള തേങ്ങാപ്പാൽ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. ആവശ്യമെങ്കിൽ മാത്രം അല്പം തേങ്ങാവെള്ളം കൂടി ചേർക്കാം.
. ഒടുവിൽ വറുത്തുവെച്ച കശുവണ്ടിപ്പരിപ്പ് ഇതിലേക്ക് ചേർക്കുക.
. ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം ഇത് വിളമ്പാം.

ADVERTISEMENT
Special Festival Dessert Elaneer Payasam Guide:

Elaneer payasam is a delicious and refreshing traditional Kerala dessert made with tender coconut pulp, coconut water, and condensed milk. This creamy delicacy requires reducing milk until thick, then combining it with sweet condensed milk, sugar, and a pinch of salt. Tender coconut pulp is partially blended with coconut water, while some pieces are kept chunky for a delightful texture. Thick coconut milk and cardamom powder are mixed into the cooled milk base along with the prepared tender coconut. Cashew nuts roasted in ghee are added as a garnish to enhance the rich flavor of the dish. Finally, chilling the payasam in the refrigerator ensures it tastes best when served on special occasions.

ADVERTISEMENT