Friday 05 February 2021 02:01 PM IST : By Vanitha Pachakam

കൊതിപ്പിക്കും രുചിയിൽ കാരറ്റ്-പൈനാപ്പിൾ മഫിൻസ്!

muffin

1. മൈദ - 140 ഗ്രാം

ഗോതമ്പുപൊടി - 85 ഗ്രാം

ബേക്കിങ് പൗഡർ - അര ചെറിയ സ്പൂൺ

ബേക്കിങ് സോഡ - അര ചെറിയ സ്പൂൺ

കറുവാപ്പട്ട പൊടിച്ചത് - രണ്ടു ചെറിയ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

2. സൺഫ്‌ളവർ ഒായിൽ - 150 മില്ലി

പഞ്ചസാര പൊടിച്ചത് - 100 ഗ്രാം

3. കാരറ്റ് വേവിച്ച് ഉടച്ചത് - 200 ഗ്രാം

പൈനാപ്പിൾ - മൂന്നു സ്ലൈസ്, വേവിച്ചു പൊടിയായി അരിഞ്ഞത്

പൈനാപ്പിൾ ജ്യൂസ് - രണ്ടു വലിയ സ്പൂൺ

മുട്ട - ഒന്ന്

വനില എസ്സൻസ് - ഒരു ചെറിയ സ്പൂൺ

സൺഫ്‌ളവർ അരി - 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙ മറ്റൊരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച ശേഷം അതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ഇതിലേക്കു മൈദ മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ മയംപുരട്ടിയ മഫിൻ ടിന്നിൽ ഈ മിശ്രിതം കോരിയൊഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്നു പുറത്തെടുത്തു ചൂടാറിയ ശേഷം ടിന്നിൽ നിന്നു ഇളക്കിയെടുക്കുക.