Saturday 27 November 2021 10:52 AM IST : By സ്വന്തം ലേഖകൻ

രാവിലത്തെ ചപ്പാത്തി വൈകുന്നേരം സ്നാക്ക്, ഈസി ചപ്പാത്തി റോൾസ്!

chaprol

ചപ്പാത്തി റോൾ

1.എണ്ണ – രണ്ടു വലിയ സ്പൂൺ

2.സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

കാപ്സിക്കം നീളത്തിൽ തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത് – കാൽ‌ കപ്പ്

കാരറ്റ് നീളത്തിൽ തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത് – കാൽ കപ്പ്

കാബേജ് നീളത്തിൽ തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത് – കാൽ കപ്പ്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

3.മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ചാട്ട മസാല (ആവശ്യമെങ്കിൽ) – കാൽ ചെറിയ സ്പൂൺ

4.തക്കാളി അടിച്ച് അരിച്ചത് – ഒരു പകുതി തക്കാളിയുടേത്

5.ചിക്കൻ വേവിച്ചു തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത് – 50 ഗ്രാം

6.മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

7.ചപ്പാത്തി – രണ്ട്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി, രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙സവാള ഇളംബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കുക. മൂത്തമണം വന്നശേഷം തക്കാളി അരച്ചതു ചേർത്തു നന്നായി വേവിക്കുക.

∙എണ്ണ തെളിയുമ്പോൾ ചിക്കനും മല്ലിയിലയും ചേർത്തിളക്കി വരട്ടി വാങ്ങുക. ഇതാണ് ഫില്ലിങ്ങ്.

∙ഇനി ഓരോ ചപ്പാത്തിയുടെയും ഉള്ളിൽ ഫില്ലിങ്ങിന്റെ പകുതിവീതം വച്ചു ചുരുട്ടി വിളമ്പുക.