Saturday 30 April 2022 03:22 PM IST : By Dhanya Nair

ഈസി ടേസ്‌റ്റി കോക്കനട്ട് ലഡ്ഡു, വീണ്ടു വീണ്ടും കഴിക്കാൻ തോന്നും രുചി!

cocolad

കോക്കനട്ട് ലഡ്ഡു

1.ഏലയ്ക്ക – മൂന്ന്

കശുവണ്ടിപ്പരിപ്പ് – നാല്

ബദാം – നാല്

പഞ്ചസാര – അഞ്ചു വലിയ സ്പൂൺ

2.പാൽപ്പൊടി – നാലു വലിയ സ്പൂൺ

ചെറുചൂടുവെള്ളം – അരക്കപ്പ്

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

4.തേങ്ങ – ഒന്ന്്, ചുരണ്ടിയത്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി പൊടിച്ചെടുക്കുക.

∙പാൽപ്പൊടി വെള്ളം ചേർത്തു കലക്കി വയ്ക്കണം.

∙പാനിൽ നെയ്യ് ചൂടാക്കി തേങ്ങ ചേർത്ത് ഇടത്തരം തീയിൽ രണ്ടു മിനിറ്റ് തുടരെയിളക്കി ചൂടാക്കണം.

∙ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തു രണ്ടു മിനിറ്റ് കൂടി ഇളക്കുക. പാൽപ്പൊടി കലക്കിയതും ചേർത്തു നന്നായി യോജിപ്പിച്ച് ഒരു മിനിറ്റ് കൂടി വച്ച ശേഷം വാങ്ങണം.

∙ചെറുചൂടോടെ ലഡ്ഡു പരുവത്തിൽ ഉരുട്ടിയെടുക്കുക.