Monday 17 May 2021 02:38 PM IST : By Vanitha Pachakam

സ്‌റ്റാർട്ടറായും സ്നാക്കായും സൂപ്പർ, ക്രൻചി ചിക്കൻ സ്ട്രിപ്സ്!

strips

ക്രൻചി ചിക്കൻ സ്ട്രിപ്സ്

1. ചിക്കന്റെ നെഞ്ചുഭാഗം എല്ലില്ലാതെ എടുത്ത്, നീളത്തിൽ സ്ട്രിപ്പുകളായി മുറിച്ചത് - 700 ഗ്രാം

2. വിനാഗിരി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - ഒരു ചെറിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് - ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി - അര ചെറിയ സ്പൂൺ

3. റൊട്ടിപ്പൊടി - ഒരു കപ്പ്

കശുവണ്ടിപ്പരിപ്പ്, പൊടിയായി അരിഞ്ഞത് - അരക്കപ്പ്

കറിപൗഡർ - രണ്ടു ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

4. മുട്ട - ഒന്ന്

പാൽ - അരക്കപ്പ്

5. മൈദ - അരക്കപ്പ്

6. എണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ ഒരു പ്ലാസ്റ്റിക് കൂടിലാക്കി യോജിപ്പിച്ച്, മാറ്റി വയ്ക്കുക.

∙ മുട്ടയും പാലും ചേർത്തു നന്നായി അടിക്കുക.

∙ പുരട്ടിവച്ചിരിക്കുന്ന ചിക്കൻ സ്ട്രിപ്പുകൾ മൈദയിൽ മുക്കിയ ശേഷം മുട്ട മിശ്രിതത്തിൽ മുക്കി, പ്ലാസ്റ്റിക് ബാഗിലിട്ടു റൊട്ടി മിശ്രിതത്തിൽ പൊതിഞ്ഞെടുക്കുക.

∙ ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക. (ഏകദേശം എട്ടു - 10 മിനിറ്റ്)

∙ യോഗർട്ട് സോസിനൊപ്പം വിളമ്പുക.

∙ യോഗർട്ട് സോസ് തയാറാക്കാൻ, ഒരു കപ്പ് തൈര്, രണ്ടു വലിയ സ്പൂൺ മല്ലിയില അരിഞ്ഞത്, ഒരു വലിയ സ്പൂൺ തേൻ എന്നിവ യോജിപ്പിക്കുക.