Tuesday 07 June 2022 12:10 PM IST : By സ്വന്തം ലേഖകൻ

സ്കൂൾ വിട്ടു വരുമ്പോൾ കുട്ടിക്കുറിമ്പുകൾക്കു നൽകാം യമ്മി ക്രെപ്സ്, ഈസി ഹെൽതി റെസിപ്പി!

snackkkk

യമ്മി ക്രെപ്സ്

1.മൈദ – ഒരു കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

കോൺഫ്‌ളവർ – ഒരു വലിയ സ്പൂൺ

മുട്ട – രണ്ട്

പാൽ – ഒന്നേമുക്കാൽ കപ്പ്

വെണ്ണ – മൂന്നു വലിയ സ്പൂൺ

2.കോഴിയിറച്ചി വേവിച്ചത് എല്ലില്ലാതെ പൊടിയായി അരിഞ്ഞത് – മുക്കാല്‍ കപ്പ്

പൈനാപ്പിൾ പൊടിയായി അരിഞ്ഞു വേവിച്ചത് – കാൽ കപ്പ്

ക്രീം ചീസ്/ചീസ് സ്പ്രെഡ് – പാകത്തിന്

വോള്‍നട്ട് പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഓറിഗാനോ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുത്ത്, ഒരു പാത്രത്തിലാക്കി മൂടി 25 മിനിറ്റ് അനക്കാതെ വയ്ക്കണം.

∙നോൺസ്‌റ്റിക്ക് പാൻ ചൂടാക്കി, ഈ മാവ് കോരിയൊഴിച്ചു തവ ചുറ്റിച്ചു മാവു പരത്തണം. മറിച്ചിട്ടു വേവിച്ചു മാറ്റി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ഫില്ലിങ് തയാറാക്കുക.

∙ഓരോ പാൻ കേക്കിനു നടുവിലും തയാറാക്കിയ ഫില്ലിങ് വച്ച്, പാൻകേക്ക് ഇരുവശത്തു നിന്നും ഉള്ളിലേക്കു മടക്കുക. പിന്നീട് നന്നായി അമർത്തി ചുരുട്ടിയെടുക്കുക.

∙ഫില്ലിങ് തയാറാക്കുമ്പോൾ കോഴിയിറച്ചിക്കു പകരം പച്ചക്കറികളും ഉപയോഗിക്കാം.