Tuesday 24 May 2022 12:00 PM IST

സൂപ്പർ ടേസ്‌റ്റിൽ ഒരു മുട്ട പുലാവ്, രുചിയൂറും റെസിപ്പി!

Merly M. Eldho

Chief Sub Editor

eggpulao

മുട്ട പുലാവ്

1.ബിരിയാണി അരി – മൂന്നു കപ്പ്

2.റിഫൈൻഡ് ഓയിൽ – മുക്കാൽ കപ്പ്

3.കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – അഞ്ചു വീതം

കുരുമുളക് – ഒരു വലിയ സ്പൂൺ

4.സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്

ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

5.കാരറ്റ്, ബീൻസ്, കോളിഫ്ളവർ എന്നിവ ചെറുതായി മുറിച്ചതും ഗ്രീൻപീസും – 50 ഗ്രാം വീതം

6.വെള്ളം – ആറു കപ്പ്

ഉപ്പ് – പാകത്തിന്

7.മുട്ട – ആറ്

8.മല്ലിയില – ഒരു പിടി, അരിഞ്ഞത്

സവാള – ഒരു ചെറുത്, വറുത്തത്

പാകം ചെയ്യുന്ന വിധം

∙അരി കഴുകി വാരി വയ്ക്കണം.

∙ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വഴന്ന കൂട്ടിലേക്കു പച്ചക്കറികൾ ചേർത്തിളക്കി നന്നായി വഴറ്റിയശേഷം അരി ചേർത്ത് അഞ്ചു മിനിറ്റ് വറുക്കുക.

∙ഇതിലേക്ക് വെള്ളവും ഉപ്പും ചേർത്ത് പാത്രം അടച്ചു വയ്ക്കുക. നന്നായി തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി വച്ചു വേവിച്ചെടുക്കുക.

∙മൂന്നു മുട്ട പുഴുങ്ങി, ഓരോന്നും രണ്ടായി മുറിക്കണം.

∙മൂന്നു മുട്ട അൽപം ഉപ്പു ചേർത്തടിച്ചു ചിക്കിപ്പൊരിക്കുക.

∙വെന്ത ചോറിൽ മുട്ട പുഴുങ്ങിയതും മുട്ടപൊരിച്ചതും ചേർത്തിളക്കി യോജിപ്പിക്കുക.

∙എട്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.