Friday 13 May 2022 04:30 PM IST : By സ്വന്തം ലേഖകൻ

ഉള്ളുകുളിർപ്പിക്കും ഫ്രൂട്ട് പഞ്ച്, തയാറാക്കാം ഈസിയായി!

fruit

ഫ്രൂട്ട് പഞ്ച്

1.പഴുത്ത മാങ്ങ – ഒരു ഇടത്തരം, കഷണങ്ങളാക്കിയത്

2.ഓറഞ്ച് – രണ്ട്, കുരു കളഞ്ഞത്

3.ഇഞ്ചി – രണ്ടിഞ്ചു കഷണം, അരച്ചു നീരെടുത്തത്

പഞ്ചസാര പൊടിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മാങ്ങയും ഓറഞ്ചും യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുക്കുക.

∙ഇതിൽ രണ്ടു കപ്പ് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കലക്കി അരിച്ചെടുക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി പാകത്തിനു വെള്ളവും ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙വിളമ്പാന്‍ നേരം മുകളിൽ ഓറഞ്ച് അല്ലി വച്ചു വിളമ്പുക.

∙മാങ്ങയും ഓറഞ്ചും ഇല്ലെങ്കിൽ പകരം പൾപ്പ് ഉപയോഗിക്കാം. രണ്ട ുവലിയ സ്പൂൺ വീതം പൾപ്പും ഒരു വലിയ സ്പൂൺ ഇഞ്ചിനീരും പാകത്തിനു പഞ്ചസാര പൊടിച്ചതും വെള്ളവും ചേർത്തു വിളമ്പാം.