കേസർ ചിയ പുഡിങ്
1.പാൽ – 150 മില്ലി
വെള്ളം – 50 മില്ലി
2.ഏലയ്ക്കാപൊടി – അര ചെറിയ സ്പൂൺ
കുങ്കുമപ്പൂവ് – ഒരു നുള്ള്
3.ചിയ സീഡ്സ് – ഒന്നര വലിയ സ്പൂൺ
4.തേൻ – പാകത്തിന്
5.ബദാം, കുതിർത്തത് അരിഞ്ഞത് – നാല്
ഏത്തപ്പഴം അരിഞ്ഞത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙പാൽ വെള്ളം ചേർത്ത് തിളപ്പിക്കണം.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് തണുക്കാനായി മാറ്റി വയ്ക്കുക.
∙തണുത്തു കഴിയുമ്പോൾ ചിയ സീഡ്സും പാകത്തിനു തേനും ചേർത്തിളക്കി അരമണിക്കൂർ മാറ്റി വയ്ക്കണം.
∙വിളമ്പാനുള്ള പാത്രത്തിൽ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് ചിയ സീഡ് മിശ്രിതവും ചേർത്തു വിളമ്പാം.