Friday 06 December 2024 11:35 AM IST : By സ്വന്തം ലേഖകൻ

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഈ ഒരു ഡ്രിങ്ക് മാത്രം മതി, തയാറാക്കൂ ഇമ്മ്യൂണിറ്റി ഷോട്ട്സ്!

amla drink

ആന്റി‌ഓക്സിഡന്റ്സ് ഒരുപാട് അടങ്ങിയ നെല്ലിക്ക കൊണ്ടു തയാറാക്കാം ഈസി ഷോട്ട്സ്. രോഗപ്രതിരോധ ശേഷി കൂട്ടാനും, പ്രമേഹം നിയന്ത്രിക്കാനും, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു. എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ഇമ്മ്യൂണിറ്റി ഷോട്ട്സ്

1.നെല്ലിക്ക – ആറ്

2.ഇഞ്ചി – ഒരിഞ്ചു വലുപ്പത്തിൽ, അരിഞ്ഞത്

  പുതിനയില – ഒരു പിടി

  നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

  തേൻ – ഒരു വലിയ സ്പൂൺ

  ജീരകം വറുത്തു പൊടിച്ചത് – അര ചെറിയ സ്പൂൺ

  കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

  ഉപ്പ് – ഒരു നുള്ള്

‌. വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙നെല്ലിക്ക് വൃത്തിയാക്കി മുറിച്ചു വയ്ക്കണം.

∙മിക്സിയുടെ ജാറിൽ നെല്ലിക്കയും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി അടിച്ചെടുക്കണം.

∙ചെറിയ ഗ്ലാസുകളിലാക്കി വിളമ്പാം.