Friday 02 September 2022 03:59 PM IST : By സ്വന്തം ലേഖകൻ

ദോശമാവു കൊണ്ടു കിടുക്കാച്ചി പലഹാരം, തയാറാക്കാം ഉള്ളി ബോണ്ട!

bondaah

ഉള്ളി ബോണ്ട

1.വെളിച്ചെണ്ണ – രണ്ടു ടീസ്പൂൺ

2.കടുക് – അര ടീസ്പൂൺ

3.ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്

‌4.വെളുത്തുള്ളി – മൂന്ന് അല്ലി

വറ്റൽമുളക് – ആറ്

കറിവേപ്പില – ഒരു തണ്ട്

5.ദോശമാവ് – രണ്ടു കപ്പ്

6.ഉപ്പ് – പാകത്തിന്

7.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിലേക്ക് ചുവന്നുള്ളി ചേർത്തു വഴറ്റുക.

∙വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്ത് വഴറ്റണം.

∙ഇതു തണുത്തു കഴിയുമ്പോൾ ദോശമാവിൽ ചേർത്ത് നന്നായി ഇളക്കുക.

∙എണ്ണ ചൂടാക്കി തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് വറുത്ത് കോരുക.

∙ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.