Friday 10 June 2022 03:09 PM IST : By സ്വന്തം ലേഖകൻ

ഹെൽതി ബ്രേക്ക്ഫാസ്‌റ്റിനായി തയാറാക്കാം പനീർ പറാത്ത, കഴിക്കാൻ കറിപോലും ആവശ്യമില്ല!

paneerpar

പനീർ പറാത്ത

1.ഗോതമ്പുപൊടി – രണ്ടു കപ്പ്

മൈദ – ഒരു കപ്പ്

നെയ്യ് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.പനീര്‍ ഗ്രേറ്റ് ചെയ്തത് – 200 ഗ്രാം

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പച്ചമുളക് – നാലഞ്ച്, പൊടിയായി അരിഞ്ഞത്

മല്ലിയില പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ‌/നെയ്യ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളമ ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴയ്ക്കുക. 10 മിനിറ്റ് വച്ചശേഷം വീണ്ടും നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു സ്‌റ്റഫിങ് തയാറാക്കണം.

∙ഓരോ ഉരുളയും അൽപം പരത്തി അതിനു നടുവിൽ സ്‌റ്റഫിങ് വച്ചു മൂടി വീണ്ടും പരത്തി ചൂടായ തവയിലിട്ടു ഇരുവശവും നെയ്യ് പുരട്ടി ചുട്ടെടുക്കുക.

∙ചൂടോടെ വിളമ്പാം.