Wednesday 15 May 2024 03:52 PM IST : By സ്വന്തം ലേഖകൻ

പീത ബ്രെഡ് ഇനി മുതൽ വീട്ടിൽ തന്നെ തയാറാക്കാം, ഇതാ ഈസി റെസിപ്പി!

pita breaddd

പീത ബ്രെഡ്

1.മൈദ – ഒരു കിലോ

യീസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

‌ ഉപ്പ് – രണ്ടു വലിയ സ്പൂൺ

2.ചെറു ചൂടുവെള്ളം – 350 മില്ലി

3.എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു ചൂടുവെള്ളം ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ഇതിലേക്ക് എണ്ണ കൂടി ചേർത്തു വീണ്ടും കുഴച്ചു മൂടി ഒരു മണിക്കൂർ മാറ്റി വയക്കണം. മാവ് ഇരട്ടിയാകണം.

∙ഇതില്‍ നിന്നും അല്പം എടുത്ത് നന്നായി ഉരുട്ടി അൽപം കനത്തിൽ പരത്തി ചൂടായ തവയിൽ ചുട്ടെടുക്കാം.