Friday 31 January 2025 03:07 PM IST : By സ്വന്തം ലേഖകൻ

പോഹ ഉപ്പുമാവ് ഇനി കൂടുതൽ രുചികരം, ഇങ്ങനെ തയാറാക്കി നോക്കൂ!

pohaaaaa

പോഹ ഉപ്പുമാവ്

1.അവൽ – രണ്ടു കപ്പ്

2.എണ്ണ – ഒരു വലിയ സ്പൂൺ

നെയ്യ് – ഒരു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

4.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

5.കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

ഉരുളക്കിഴങ്ങ് – ഒന്ന്, പൊടിയായി അരിഞ്ഞത്

കാരറ്റ് – ഒന്ന്, പൊടിയായി അരിഞ്ഞത്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6.ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു നുള്ള്

6.നിലക്കടല – രണ്ടു വലിയ സ്പൂൺ, വറുത്തത്

7.നാരങ്ങനീര് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവൽ കഴുകി അരിപ്പ പാത്രത്തിൽ വെള്ളം വാലാൻ വയ്ക്കണം.

∙പാനിൽ എണ്ണയും നെയ്യും ചൂടാക്കി മൂന്നാമത്തെ ചേരുവ മുപ്പിക്കുക.

∙മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ വഴറ്റണം.

∙ഉരുളക്കിളങ്ങും കാരറ്റും വെന്തുവരുമ്പോൾ അവൽ ചേർത്തിളക്കണം.

∙ആറാമത്തെ ചേരുവ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.

∙നന്നായി ചൂടായി വരുമ്പോൾ മൂടി ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.